rain alert
കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറില്‍ ഒറ്റപ്പെട്ട ഇടിയോടുകൂടിയ വ്യാപകമഴയ്ക്ക് സാധ്യത. സംസ്ഥാനത്തിന്റെ പലഭാഗത്തും ശക്തമായ മഴ. കോഴിക്കോട്, കോട്ടയം, പാലക്കാട് ജില്ലകളുടെ മലയാേരമേഖലയില്‍ മഴ ശക്തമാവുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് ഉച്ചയോടെയാണ് മഴ കനത്തുതുടങ്ങിയത്.ശക്തമായ മഴയില്‍ തിരുവമ്പാടി ടൗണില്‍ വെള്ളംകയറിയിട്ടുണ്ട്. കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതേതുടർന്ന് തിരുവനന്തപുരം മുതല്‍ കോഴിക്കാേട് വരെ ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റല്‍ വേഗമുളള കാറ്റടിക്കാന്‍ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടിമിന്നലിനും സാധ്യതയെന്നും പുതിയ മുന്നറിയിപ്പ് പറയുന്നു.
ഇതിനിടെ, മലയോര മേഖലകളില്‍ മഴ തുടരുന്നു. കോട്ടയത്തും കോഴിക്കോടും മലയോരമേഖലകളില്‍ മഴ തുടരുകയാണ്. കിഴക്കന്‍ കാറ്റിന്റെ സ്വാധീനം മൂലം കേരളമുള്‍പ്പെടെയുള്ള തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്കും മലയോര ജില്ലകളില്‍ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. നേരത്തെ ഇന്ന് ഒരു ജില്ലയിലും തീവ്ര മഴയ്ക്ക് സാദ്ധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് പുതുക്കിയ മുന്നറിയിപ്പില്‍ അറിയിച്ചത്. നാളെ പത്തനംതിട്ട, കാേട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…
നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…
അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളായ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (CIA), ഓഫീസ് ഓഫ് ഡയറക്ടർ ഓഫ് നാഷണൽ ഇന്റലിജൻസ് (ODNI) എന്നിവയുടെ…
കർണാടകയിലെ സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി കോൺഗ്രസ് സർക്കാരിനെതിരെ വിമർശനവുമായി ബിജെപി. ആശുപത്രികളിൽ ആവശ്യമായ മരുന്നുകൾ…
ഗുജറാത്തിലെ പ്രഭാസ് പഠാനിലുള്ള ചരിത്രപ്രസിദ്ധമായ സോമനാഥ് മഹാദേവ ക്ഷേത്രത്തിന്റെ ധ്വജസ്തംഭത്തിന് തൊട്ടുമുകളിലായി കാർത്തിക പൂർണ്ണിമയിലെ പൂർണ്ണചന്ദ്രൻ നേർരേഖയിൽ എത്തിയ അപൂർവ്വ…
കേരളത്തിലെ സർക്കാർ എൽ.പി. സ്കൂളുകളിലെ അധ്യാപക-വിദ്യാർഥി അനുപാതത്തെച്ചൊല്ലിയുള്ള തർക്കത്തിൽ കണക്കുകൾ നിരത്തിയാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വിശദീകരണം. സംസ്ഥാനത്തെ…