Covid 19

സംസ്ഥാനത്ത് ഇന്ന് 7,555 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.32; മരണം 74

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7,555 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 901. രോഗമുക്തി നേടിയവര്‍ 10,773. കഴിഞ്ഞ 24 മണിക്കൂറിനിടെ 73,157 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍. തൃശൂര്‍ 998, എറണാകുളം 975, തിരുവനന്തപുരം 953, കോഴിക്കോട് 746, കോട്ടയം 627, കൊല്ലം 604, കണ്ണൂര്‍ 446, മലപ്പുറം 414, പത്തനംതിട്ട 377, ഇടുക്കി 365, പാലക്കാട് 345, ആലപ്പുഴ 303, വയനാട് 271, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 73,157 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,11,361 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 3,01,156 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,205 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 901 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 87,593 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 74 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,865 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 44 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7162 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 278 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 71 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 10,773 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1213, കൊല്ലം 549, പത്തനംതിട്ട 746, ആലപ്പുഴ 546, കോട്ടയം 546, ഇടുക്കി 613, എറണാകുളം 1671, തൃശൂര്‍ 1172, പാലക്കാട് 681, മലപ്പുറം 907, കോഴിക്കോട് 977, വയനാട് 420, കണ്ണൂര്‍ 601, കാസര്‍ഗോഡ് 131 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 87,593 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,39,270 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

admin

Recent Posts

ഇന്ന് നെഹ്‌റു കുടുംബത്തിന്റെ സുരക്ഷിത മണ്ഡലമല്ല റായ്ബറേലി ! RAEBARELI

കണക്കുകൂട്ടി പണികൊടുക്കാൻ ബിജെപി ! രാഹുലിനെ ഉത്തരേന്ത്യയിൽ കിട്ടിയതിൽ പാർട്ടിക്ക് ആവേശം I RAHUL GANDHI

7 mins ago

നൂപുര്‍ ശര്‍മ്മയെയും ബിജെപി നേതാക്കളേയും കൊല്ലാന്‍ ഒരു കോടിയുടെ ക്വട്ടേഷന്‍ ! സൂററ്റിലെ ഇസ്‌ളാം മത അദ്ധ്യാപകന്‍ പിടിയില്‍

നൂപുര്‍ ശര്‍മ്മ ഉള്‍പ്പടെ ചില ബിജെപി നേതാക്കളെയും ഒരു ടി വി ചാനല്‍ മേധാവിയേയുേം വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഗുജറാത്തിലെ…

26 mins ago

കാണാതായ യുവതിയുടെ മൃതദേഹം മറ്റൊരു വീട്ടിൽ ! വീട് നോക്കാൻ ഏൽപ്പിച്ചിരുന്ന യുവാവ് 22 കിലോമീറ്ററകലെ മരിച്ചനിലയിൽ

കണ്ണൂര്‍ : പയ്യന്നൂരില്‍ കാണാതായ യുവതിയെ മറ്റൊരു വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയുടെ മൃതദേഹമാണ് പയ്യന്നൂര്‍ അന്നൂരിലെ…

39 mins ago

എണീറ്റിരിക്കണം എന്നാവശ്യപ്പെട്ട സ്വാമിയേ കൂടെയുള്ളവർ പിടിച്ചിരുത്തി; പത്മാസനത്തിൽ ഇരുന്ന സ്വാമിയുടെ കണ്ണുകൾ മുകളിലേക്കുയർന്നു; ഇന്ന് സന്യാസവും ആത്മജ്ഞാനവും സാമൂഹിക പരിഷ്കരണത്തിനുള്ള ഉപകരണങ്ങളാക്കിയ ചട്ടമ്പി സ്വാമികളുടെ നൂറാം സമാധി ദിനം

കേരളം കണ്ട നവോത്ഥാന നായകരില്‍ പ്രഥമ ശ്രേണിയിലുള്ള ചട്ടമ്പിസ്വാമികളുടെ നൂറാം സമാധി ദിനമാണിന്ന്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിൽ കേരളത്തിലുണ്ടായ വിസ്മയകരമായ…

46 mins ago

കാനഡയിൽ പിടിയിലായ മൂന്നു ചെറുപ്പക്കാർ റോ ഏജന്റുമാർ ? INDIA CANADA RELATIONS

നിജ്ജാറിനെ വകവരുത്തിയത് ഇന്ത്യയെങ്കിൽ തെളിവെവിടെ ? കാനഡയെ വാരിയലക്കി ജയശങ്കർ I DR S JAISHANKAR

1 hour ago

വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിക്കുന്നില്ല !കെ സുധാകരൻ കടുത്ത അതൃപ്തിയിൽ !

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞിട്ടും കെപിസിസി അദ്ധ്യക്ഷ സ്ഥാനം തിരികെ ലഭിക്കാത്തതിൽ കെ സുധാകരന് കടുത്ത അതൃപ്തി.…

1 hour ago