covid-19-new-guidelines
ന്യൂഡല്‍ഹി: കോവിഡ് മൂലം ഉണ്ടായിരുന്ന നിരവധി പ്രതിസന്ധികൾ തരണം ചെയ്ത് ലോകം. സിനിമ തിയറ്ററുകളില്‍ കൂടുതല്‍ പ്രവേശനം അനുവദിച്ചും, സ്വിമ്മിങ് പൂള്‍ തുറക്കാന്‍ അനുമതി നല്‍കിയും കേന്ദ്ര സര്‍ക്കാര്‍ പുതിയ കോവിഡ് മാര്‍ഗരേഖ പുറത്തിറക്കി. ഇത് ഫെബ്രുവരി 1 മുതലാണ് പ്രാബല്യത്തില്‍ വരിക. കൂടാതെ നേരത്തെ കായിക താരങ്ങള്‍ക്ക് മാത്രമായിരുന്നു സ്വിമ്മിങ് പൂളുകള്‍ ഉപയോഗിക്കാന്‍ അനുമതി. മറ്റുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഫെബ്രുവരി ഒന്നു മുതല്‍ നീക്കുന്നത്. സ്വിമ്മിങ് പൂളുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര കായിക മന്ത്രാലയം പുതിയ മാര്‍ഗരേഖ പുറത്തിറക്കും.
അതേസമയം തിയറ്ററുകളില്‍ 50 ശതമാനം പേര്‍ക്കാണ് നിലവില്‍ പ്രവേശനം. ഇത് വര്‍ധിപ്പിക്കും. വര്‍ധന എത്രത്തോളം ഉണ്ടാവുമെന്നത് വ്യക്തമാക്കിയിട്ടില്ല. ഇത് സംബന്ധിച്ച മാര്‍ഗരേഖ വാര്‍ത്താ വിതരണ മന്ത്രാലയം പുറത്തിറക്കും എന്നാണ് സൂചന. മത, കായിക, വിദ്യാഭ്യാസ, സാമൂഹിക പരിപാടികളില്‍ കൂടുതല്‍ പേരെ പ്രവേശിപ്പിക്കാനും അനുമതി നല്‍കി. സംസ്ഥാനാന്തര യാത്രാനിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. രാജ്യാന്തര വിമാന സര്‍വീസുകള്‍ സംബന്ധിച്ച് വ്യോമയാന മന്ത്രാലവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്നും കോവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടിക്കൊണ്ടുള്ള അറിയിപ്പില്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…
ന്യൂയോർക്ക് സിറ്റിയുടെ പുതിയ മേയറായി തിരഞ്ഞെടുക്കപ്പെട്ട സോഷ്യലിസ്റ്റ് നേതാവ് സോഹ്‌റാൻ മംദാനി, നഗരത്തിന്റെ പരമോന്നത നിയമ പദവിയിലേക്ക് വിവാദ അഭിഭാഷകൻ…