അമേരിക്ക: കോവിഡ് പ്രതിരോധ വാക്സിന് വിതരണത്തിന്റെ ആദ്യ ഘട്ടത്തിന് അമേരിക്കയിൽ തുടക്കമായി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കുക. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന് ദൗത്യമാണ് രാജ്യത്ത് ആരംഭിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ലോങ് ഐലന്റില്‍ തീവ്രപരിചരണവിഭാഗത്തിലെ നഴ്സ് സാന്ദ്ര ലിന്‍ഡ്സെയാണ് ആദ്യ വാക്സീന് സ്വീകരിച്ചത്. മറ്റ് വാക്സിനുകള്‍ സ്വീകരിക്കുന്നതിന് സമാനമമായ അനുഭവം തന്നെയാണ് കൊവിഡ് വാക്സിനെടുത്തപ്പോഴും തോന്നിയതെന്ന് ഇവര്‍ പറയുന്നു. വെള്ളിയാഴ്ചയാണു ഫൈസര്‍- ബയോണ്‍ടെക് വാക്സീന്റെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളും നല്‍കിയത്. 16 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് അനുമതി. ആദ്യ ഘട്ടത്തില്‍ 30 ലക്ഷം ഡോസാണ് വിതരണം ചെയ്യുക. ഏപ്രിലോടെ 10 കോടി പേര്‍ക്കു വാക്സിന് നല്കുകയാണു ലക്ഷ്യം. ഫൈസര്‍ സിഇഒ ആല്‍ബര്‍ട്ട് ബുര്ലയും ആദ്യഘട്ടത്തില്‍തന്നെ വാക്സീന് സ്വീകരിക്കും. ജര്‍മന്‍ കമ്ബനിയായ ബയോണ്‍ടെക്കുമായി ചേര്‍ന്നാണ് യുഎസിലെ ഫൈസര്‍ വാക്സിന് വികസിപ്പിച്ചത്.
നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്തുന്നതിനുള്ള മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ…
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഒമ്പത് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ പ്രോജക്ട് ചീറ്റ പദ്ധതി പുതിയ ചരിത്ര നാഴികക്കല്ല് പിന്നിട്ട്, രാജ്യത്തെ…
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ മാവോയിസ്റ്റ് ശൃംഖലയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ച്, ആകെ 13 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന രണ്ട് മാവോയിസ്റ്റ്…
ദേശീയപാതകൾക്ക് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഭാരതീയ സൈന്യത്തിന്റെ നാല് ചെറുവിമാനങ്ങൾ ഗുജറാത്തിലെ ദേശീയപാതയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും പറന്നുയരുകയും…
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ബംഗ്ലാദേശിൽ അധികാരമാറ്റം സംഭവിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.…
തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം വിവാദത്തിൽ മധുര ജില്ലാ കളക്ടർ നിഷാന്ത് കൃഷ്ണയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹിന്ദു മുന്നണി. സുപ്രീം കോടതി…