Health

വിഷാദം, ഉത്കണ്ഠ, ജീവിത അസംതൃപ്തി, മനസികാരോഗ്യം കൊവിഡ് തകർത്തുവെന്ന് ഗവേഷകർ; ലാൻസെറ്റ് പഠനം പറയുന്നതിങ്ങനെ

കൊവിഡ് വന്ന് പോയവരിൽ മാനസികാരോഗ്യം കുറയുന്നതായി പഠനം. ലാൻസെറ്റ് പഠന പ്രകാരം, വിഷാദം, ഉത്കണ്ഠ, മാനസിക ക്ലേശം, ജീവിത അസംതൃപ്തി എന്നിവ കൊവിഡ് തകർതുവെന്നാണ് പറയുന്നത്. മനുഷ്യൻ കണ്ട ഒരു മഹാമാരിയായിരുന്നു കൊവിഡ്. ഇത് വന്നു പോയവരിൽ ശാരീരിക പ്രശ്നങ്ങൾ കൂടുന്നതായി കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം, മനസികാരോഗ്യത്തെയും കൊവിഡ് സാരമായി ബാധിച്ചുവെന്നാണ്. ലണ്ടൻ കിംഗ്‌സ് കോളേജ്, യുകെയിലെ യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ നടത്തിയ പഠനത്തിലാണ് മാനസിക വിഷമം, വിഷാദം, ഉത്കണ്ഠ, തുടങ്ങിയ മാനസികാരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ കൊവിഡിന് ശേഷം ആളുകളിൽ കൂടുതലായി ഉണ്ടാകുന്നതായി കണ്ടെത്തിയത്.

കൊവിഡ് രോഗബാധയുടെ ആഘാതങ്ങളെക്കുറിച്ചും, രോഗബാധ ജനസംഖ്യയുടെ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നുമാണ് പഠനം പ്രധാനമായും അവലോകനം ചെയ്‌തതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിലെ പ്രൊഫസറും ഹൈദരാബാദ് ഒസ്‌മാനിയ യൂണിവേഴ്‌സിറ്റി ബിരുദധാരിയുമായ പ്രവീത പടാലെ പറഞ്ഞു. മാത്രമല്ല മാനസിക വിഷമങ്ങള്‍ മാത്രം പരിഗണിച്ച് കൊവിഡ് പോസിറ്റീവായതായി മനസിലാക്കാനായതായും തുടര്‍ന്ന് നടത്തിയ വൈറസ് ആന്‍റിബോഡി ടെസ്‌റ്റില്‍ പോസിറ്റീവായതായി സ്ഥിരീകരിച്ചതായും പഠനം പറയുന്നു.

ലാൻസെറ്റ് സൈക്യാട്രിയിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അണുബാധയ്ക്ക് ശേഷം ഏറെ കഴിഞ്ഞിട്ടും വ്യക്തികളുടെ മോശം മാനസികാരോഗ്യാവസ്ഥയിൽ മാറ്റം വന്നില്ലെന്നും അതിനാൽ, നീണ്ട കാലം ഫോളോ-അപ്പ് ചെയ്യേണ്ടത് ആവശ്യമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Meera Hari

Recent Posts

ഇന്ത്യയിലെ തെരഞ്ഞെടുപ്പിൽ എലോൺ മസ്ക്കിനു എന്താണ് കാര്യം ?

കുത്തിത്തിരുപ്പുമായി വന്ന എലോൺ മസ്ക്കിനെ ഓടിച്ച് മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ #electronicvotingmachine #elonmusk #rajeevchandrasekhar

4 hours ago

കൊല്ലം ചാത്തന്നൂരിൽ നിർത്തിയിട്ട കാറിന് തീപിടിച്ച് ഒരാൾ മരിച്ചു; ആത്മഹത്യ എന്ന സംശയത്തിൽ പോലീസ് !

കൊല്ലം ചാത്തന്നൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലാണ് അപകടം. പുറത്തു വന്ന…

4 hours ago

കശ്മിരില്‍ നടപ്പാക്കുന്നത് സീറോ ടെ-റ-ര്‍ പ്‌ളാന്‍ | അമര്‍നാഥ് യാത്ര 29 മുതല്‍

അമര്‍നാഥ് തീര്‍ത്ഥാടനം തുടങ്ങാനിരിക്കെ കശ്മിരില്‍ ഉന്നത തല സുരക്ഷാ വിലയിരുത്തല്‍ യോഗം നടന്നു.ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കൊപ്പം രാജ്യത്തെ സുരക്ഷാ…

4 hours ago

കൊല്ലം വെളിനല്ലൂരിൽ പൊറോട്ട അമിതമായി കഴിച്ച അഞ്ച് പശുക്കൾ ചത്തു !ക്ഷീരകർഷകന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

അമിതമായി പൊറോട്ട കഴിച്ചതിന് പിന്നാലെ ക്ഷീര കർഷകന്റെ ഫാമിലെ 5 പശുക്കൾ ചത്തു. കൊല്ലം വെളിനല്ലൂർ വട്ടപ്പാറ ഹസ്ബുല്ലയുടെ ഫാമിലെ…

4 hours ago

ഈവിഎമ്മുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന മസ്‌ക്കിന്റെ വാദത്തിന് രാജീവ് ചന്ദ്രശേഖറിന്റെ മറുപടി

ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഹാക്കു ചെയ്യപ്പെട്ടേക്കാമെന്ന വാദവുമായി ഇലോണ്‍ മസ്‌ക്കും മറുപടിയുമായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും. തോല്‍വിക്ക് കാരണം…

5 hours ago

ഗുജറാത്ത് തെരെഞ്ഞെടുപ്പിൽ വിജയിക്കുമ്പോൾ മുതൽ മോദി ഭരണഘടനയെ തൊട്ട് വന്ദിക്കുമായിരുന്നു

ഭരണഘടനയാണ് തന്റെ മതഗ്രന്ഥമെന്ന് പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് നരേന്ദ്രമോദി ! ചിത്രങ്ങൾ പോസ്റ്റ് ചെയ്‌ത്‌ അണ്ണാമലൈ #primeministernarendramodi #kannamalai #indianconstitution

5 hours ago