covid-maharashtra
ദില്ലി: ആശങ്ക പടര്‍ത്തി രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് 8,000 -ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ സജീവ കേസുകളുടെ എണ്ണവും വര്‍ദ്ധിച്ചു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ 8,084 പുതിയ കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. 4,592 പേര്‍ കൊറോണയില്‍നിന്നും സുഖപ്പെട്ടു.
കഴിഞ്ഞ ഒരാഴ്ചയിലധികമായി കൊറോണ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് 8,000-ത്തിലധികം കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിയ്ക്കുന്നത്. ഇതോടെ രാജ്യത്ത് സജീവ കേസകളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റവും ഒടുവില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 47,995 ആയി ഉയര്‍ന്നു. എന്നാല്‍, മരണസഖ്യ കുറയുന്നത് ആശ്വാസത്തിന് വക നല്‍കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഞായറാഴ്ച 8,582 അണുബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 4 പേര്‍ മരിക്കുകയും ചെയ്തു.
രാജ്യത്ത് ഇതുവരെ 5,24,771 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. അതേസമയം, 42657335 പേര്‍ കൊറോണ ബാധിയ്ക്കുകയും സുഖപ്പെടുകയും ചെയ്തു. അതേസമയം, മൊത്തം 1,95,19,81,150 വാക്‌സിന്‍ ഡോസുകളും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,77,146 ഡോസുകളും നല്‍കി.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…