Saturday, May 18, 2024
spot_img

തുടര്‍ച്ചയായ മൂന്നാം ദിവസവും കൊറോണ കേസുകള്‍ എണ്ണായിരത്തിലധികം, ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ മന്ത്രാലയം: ആശ്വാസമായി മരണസംഖ്യ

ദില്ലി: ആശങ്ക പടര്‍ത്തി രാജ്യത്ത് കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്നു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് 8,000 -ലധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതോടെ സജീവ കേസുകളുടെ എണ്ണവും വര്‍ദ്ധിച്ചു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച്‌ കഴിഞ്ഞ 24 മണിക്കൂറില്‍ 8,084 പുതിയ കൊറോണ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചത്. 4,592 പേര്‍ കൊറോണയില്‍നിന്നും സുഖപ്പെട്ടു.

കഴിഞ്ഞ ഒരാഴ്ചയിലധികമായി കൊറോണ കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുകയാണ്. രാജ്യത്ത് ഇത് തുടര്‍ച്ചയായ മൂന്നാം ദിവസമാണ് 8,000-ത്തിലധികം കൊറോണ വൈറസ് കേസുകള്‍ സ്ഥിരീകരിയ്ക്കുന്നത്‌. ഇതോടെ രാജ്യത്ത് സജീവ കേസകളുടെ എണ്ണവും വര്‍ദ്ധിക്കുകയാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏറ്റവും ഒടുവില്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്‌ രാജ്യത്ത് സജീവ കേസുകളുടെ എണ്ണം 47,995 ആയി ഉയര്‍ന്നു. എന്നാല്‍, മരണസഖ്യ കുറയുന്നത് ആശ്വാസത്തിന് വക നല്‍കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10 പേരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്. ഞായറാഴ്ച 8,582 അണുബാധ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 4 പേര്‍ മരിക്കുകയും ചെയ്തു.

രാജ്യത്ത് ഇതുവരെ 5,24,771 പേരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്. അതേസമയം, 42657335 പേര്‍ കൊറോണ ബാധിയ്ക്കുകയും സുഖപ്പെടുകയും ചെയ്തു. അതേസമയം, മൊത്തം 1,95,19,81,150 വാക്‌സിന്‍ ഡോസുകളും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,77,146 ഡോസുകളും നല്‍കി.

Related Articles

Latest Articles