Covid 19

സംസ്ഥാനത്ത് ഇന്ന് 6546 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.84; മരണം 50

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6546 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 332; രോഗമുക്തി നേടിയവര്‍ 6934. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,486 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍. എറണാകുളം 1037, തിരുവനന്തപുരം 888, കൊല്ലം 774, കോഴിക്കോട് 754, തൃശൂര്‍ 724, കോട്ടയം 508, കണ്ണൂര്‍ 394, പാലക്കാട് 343, പത്തനംതിട്ട 267, വയനാട് 220, മലപ്പുറം 215, ഇടുക്കി 181, ആലപ്പുഴ 142, കാസര്‍ഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,486 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 46 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,40,336 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,33,927 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 6409 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 332 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 72,876 കോവിഡ് കേസുകളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 50 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 231 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 186 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 33,515 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 16 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6041 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 448 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 41 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6934 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1229, കൊല്ലം 554, പത്തനംതിട്ട 585, ആലപ്പുഴ 307, കോട്ടയം 591, ഇടുക്കി 399, എറണാകുളം 944, തൃശൂര്‍ 119, പാലക്കാട് 300, മലപ്പുറം 319, കോഴിക്കോട് 816, വയനാട് 293, കണ്ണൂര്‍ 369, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 72,876 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 49,01,369 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

B4 Admin

Recent Posts

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം: ഫണ്ട് മരവിപ്പിക്കാനും സ്ഥാപനങ്ങൾ സീൽ ചെയ്യാനും സംസ്ഥാനങ്ങൾക്ക് അധികാരം

ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…

5 hours ago

ഭാരതം–മലേഷ്യ സംയുക്ത സൈനികാഭ്യാസം ‘ഹരിമൗ ശക്തി’: യുദ്ധഭൂമിയിലെ രക്ഷാപ്രവർത്തനം, ഭീകരവിരുദ്ധ നീക്കങ്ങൾ, ഡ്രോൺ യുദ്ധതന്ത്രങ്ങൾ എന്നിവയിൽ പരിശീലനം

ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…

5 hours ago

സുപ്രീം കോടതി വിധിക്ക് സ്വാഗതം: വള്ളിയൂരിൽ വിളക്കേന്തി ബിജെപി പ്രവർത്തകരുടെ ഘോഷയാത്ര

തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…

7 hours ago

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു: അടൂർ സ്വദേശിനി ഗംഗയുടെ കൊലപാതകത്തിൽ കൊല്ലം സ്വദേശി അറസ്റ്റിൽ

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…

7 hours ago

സുപ്രീം നീതി! തിരുപ്പുറംകുന്ദ്രത്ത് നാളെ വിശ്വാസജ്വാല ഉയരും! ട്രസ്റ്റികൾക്ക് പണി പോയി.

മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്‌നാട് സർക്കാരിനെയും മധുര ജില്ലാ…

10 hours ago

26/11 മുംബൈ ഭീകരാക്രമണത്തിലെ ധീരരക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഭാരതത്തിന് ഐക്യദാർഢ്യം

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…

10 hours ago