India

ആയുധധാരികളായ ഭീകരരുടെ സാന്നിധ്യം; ഒളിത്താവളം തേടി സുരക്ഷ സേന; ജമ്മുകശ്മീരിൽ നിർണായക നീക്കം നടത്തി സൈന്യം

ശ്രീനഗർ: ജമ്മുകശ്മീരിൽ നിർണായക നീക്കം നടത്തി സുരക്ഷ സേന. കാശ്മീരിലെ രജൗരി ജില്ലയിലെ ഖബ്ലാൻ വനത്തിൽ ആയുധധാരികളായ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് ഗ്രാമവാസികൾ അറിയിച്ചതിനെ തുടർന്നാണ് സൈന്യം നിർണായക നീക്കം നടത്തിയിരിക്കുന്നത്.

ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്ന് തൻമണ്ടി-രജൗരി പാത സേന താൽക്കാലികമായി അടച്ചിരുന്നു. പൂഞ്ചിലും പിർപാഞ്ചലിലും നടത്തിവരുന്ന ഭീകരവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് സൈനികരുടെ ഈ നിർണായക നീക്കം.

കഴിഞ്ഞ 27 ദിവസത്തിനുള്ളിൽ ഭീകരരുടെ ആക്രമണത്തിൽ ഒൻപത് സൈനികരാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 11ന് സുരൻകോട്ട് വനത്തിനുള്ളിൽ അഞ്ച് സൈനികരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നാലെയാണിത്.

സംഭവത്തിനു ശേഷം പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. ഭീകരരുടെ പ്രവർത്തനങ്ങളെ ചെറുക്കാൻ പല നിർണായക നീക്കങ്ങളും സേന ഇതിനോടകം നടത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഖബ്ലാൻ വനത്തിൽ ഭീകരരുടെ സാന്നിധ്യം ഗ്രാമവാസികൾ തിരിച്ചറിഞ്ഞത്. ഇതിനു മുൻപ് ആക്രമണം നടത്തിയിട്ടുള്ള ഭീകര സംഘത്തിലെ പ്രവർത്തകരാണിവർ എന്നാണ് സേന വിലയിരുത്തുന്നത്.

കഴിഞ്ഞ മാസം ഒക്ടോബർ 11നും 14നും ഇടയിൽ നടന്ന ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് ശേഷം സേന ഏറ്റവും ദൈർഘ്യമേറിയ നിർണായക നീക്കങ്ങളാണ് സംഘടിപ്പിച്ചുവരുന്നത്. കാട്ടിനുള്ളിൽ നിലയുറപ്പിച്ചിരിക്കുന്ന ഭീകരരെ പിടികൂടാൻ പല പദ്ധതികളാണ് സൈന്യം തയ്യാറാക്കിയിരിക്കുന്നത്.

അതേസമയം ഭീകരരുടെ ഒളിത്താവളം അന്വേഷിച്ച് സേന പുറപ്പെടുന്നതിനു മുൻപ് വെടിവെയ്പ്പിന്റെ ശബ്ദം പ്രദേശത്തു നിന്നും ഉയർന്നിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

B4 Admin

Recent Posts

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപത്തിന് അമിത് ഷായുടെ ആശംസ: അധർമ്മത്തെ നശിപ്പിക്കുന്ന മുരുകന്റെ വിജയവേലിന് സ്തുതിയർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചതിനെ സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭഗവാൻ മുരുകന്റെ വിജയവേൽ…

8 hours ago

പാക് ഭീകരശൃംഖലകളിൽ സ്ത്രീകളുടെ പങ്ക് വ്യാപിക്കുന്നു: ആയുധക്കടത്ത് മുതൽ സാമ്പത്തിക സഹായവും ഓൺലൈൻ റിക്രൂട്ട്മെന്റും വരെ

പാകിസ്ഥാൻ ബന്ധമുള്ള ഭീകരസംഘടനകൾ ഇന്ത്യയിലെ പ്രവർത്തനശൃംഖലകൾ നിലനിർത്താൻ സ്ത്രീകളെ കൂടുതൽ ഉപയോഗിക്കുന്നതായി സുരക്ഷാ അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു. 2005ൽ കശ്മീരിലെ ആദ്യ…

9 hours ago

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപം തെളിഞ്ഞു: ചരിത്രനിമിഷത്തിന് സാക്ഷികളായി ഭക്തർ, ആഘോഷവും വികാരനിർഭരമായ പ്രതികരണങ്ങളും

തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപസ്തംഭത്തിൽ കാർത്തിക ദീപം തെളിയിച്ചതോടെ ഭക്തർക്കിടയിൽ വലിയ ആവേശവും സന്തോഷവും. ദീപം തെളിയിക്കണമെന്ന വിഷയത്തിൽ നിയമപരമായ പോരാട്ടങ്ങളും…

10 hours ago

കൊല്ലൂരിൽ ക്ഷേത്രദർശൻ ദേവീവൈഭവ് 2027: ജനുവരി 10 മുതൽ മൂന്ന് ദിവസം ആത്മീയ–സാംസ്കാരിക ആഘോഷങ്ങൾ

കൊല്ലൂർ ശ്രീ മൂകാംബികാ ക്ഷേത്രത്തിന്റെ പുണ്യഭൂമിയിൽ ക്ഷേത്രദർശൻ സംഘടിപ്പിക്കുന്ന ദേവീവൈഭവ് 2027 ജനുവരി 10, 11, 12 തീയതികളിൽ നടക്കും.…

14 hours ago

ഇസ്രയേലിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് നെതന്യാഹു: സഖ്യചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്

ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള രാഷ്ട്രീയ നീക്കങ്ങൾ നിർണായക ഘട്ടത്തിലെത്തിയതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുന്നതായി…

16 hours ago

ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിൽ നിന്ന് വനംവകുപ്പ് പിൻമാറുന്നോ? മയക്കുവെടിക്കും വഴങ്ങാതെ ചക്കക്കൊമ്പൻ കാടുകയറി!

ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ നീക്കം വീണ്ടും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മയക്കുവെടിയേറ്റിട്ടും പ്രതീക്ഷിച്ച വേഗത്തിൽ തളരാതെ ആന നടത്തിയ…

21 hours ago