Covid 19

കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്; 19 മരണം; ഏറ്റവും കൂടുതൽ രോഗികൾ തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 282. രോഗമുക്തി നേടിയവര്‍ 5370. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകള്‍ പരിശോധിച്ചു. ഡബ്ല്യു.ഐ.പി.ആര്‍. പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങള്‍. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,221 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,48,515 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4706 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 282 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 43,663 കോവിഡ് കേസുകളില്‍, 7.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 158 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 40,132 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 292 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5370 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 696, കൊല്ലം 358, പത്തനംതിട്ട 472, ആലപ്പുഴ 243, കോട്ടയം 385, ഇടുക്കി 242, എറണാകുളം 813, തൃശൂര്‍ 656, പാലക്കാട് 264, മലപ്പുറം 191, കോഴിക്കോട് 427, വയനാട് 201, കണ്ണൂര്‍ 361, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 43,663 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,57,368 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

admin

Recent Posts

ലോകോത്തര നിലവാരമുള്ള ചികിത്സ ഇനി സാധാരണ ജനങ്ങൾക്കും !അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു

അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി ഈഞ്ചക്കലിൽ എസ്‌പി ഹെൽത്ത് കെയർ ഗ്രൂപ്പിൻ്റെ എസ്‌പി മെഡിഫോർട്ട് ആശുപത്രി ഫേസ് 1ൻ്റെ പ്രവർത്തനം ആരംഭിച്ചു.…

8 hours ago

ഗാസ അനുകൂല പ്രക്ഷോഭങ്ങളുടെ ഫലം കിട്ടുന്നത് തീ-വ്ര-വാ-ദി-ക-ള്‍-ക്കെ-ന്ന്് സല്‍മാന്‍ റുഷ്ദി

1980 കള്‍ മുതല്‍ താന്‍ പലസ്തീനു വേണ്ടി വാദിച്ചിരുന്നു. ഇപ്പോഴും ആ നിലപാടാണുള്ളത്. എന്നാല്‍ ആരാജ്യം ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍ അത്…

8 hours ago

ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെ !പോണ്ടിച്ചേരിയിൽ നടത്തിയ പരിശോധനയിൽ സ്ഥിരീകരണം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ച അഞ്ചുവയസ്സുകാരി ഫദ്‌വയുടെ മരണകാരണം അമീബിക് മസ്തിഷ്‌ക ജ്വരം തന്നെയാണെന്ന്…

9 hours ago

നാനൂറ് സീറ്റ് എന്ന ലക്ഷ്യം പ്രതിപക്ഷത്തിന്റെ മുന്നിലേയ്ക്കിട്ട് ബിജെപി സഖ്യം നേടിയെടുത്തതെന്ത് ?

നാനൂറു സീറ്റ് എന്ന പച്ചപ്പു കാട്ടി മരുഭൂമിയിലേയ്ക്കു നയിക്കപ്പെട്ടപോലെയാണ് ഇന്‍ഡി സഖ്യം ഇപ്പോള്‍. തെരഞ്ഞടുപ്പു തന്ത്രങ്ങളുടെ കാണാപ്പുറങ്ങള്‍ |ELECTION2024| #elections2024…

9 hours ago

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

10 hours ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

10 hours ago