Celebrity

സോഷ്യൽ മീഡിയയിലൂടെ വധഭീഷണി;പോലീസിൽ പരാതി നൽകി കങ്കണ റണാവത്ത്

ദില്ലി: സോഷ്യൽ മീഡിയ വഴി തനിക്ക് വധഭീഷണി നേരിടുന്നുണ്ടെന്ന് നടി കങ്കണ റണാവത്ത്. കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ചവരെ വിമർശിച്ചതിനാണ് വധ ഭീഷണി നേരിടുന്നതെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

എഫ്‌ഐആറിന്‍റെ പകർപ്പടക്കം സുവർണക്ഷേത്രത്തിന് മുമ്പിൽ നിൽക്കുന്ന ചിത്രം പങ്കിട്ടുകൊണ്ടാണ് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചാണ് നടി ഇക്കാര്യം അറിയിച്ചത്.

വധഭീഷണി മുഴക്കിയവർക്കെതിരെ കങ്കണ പോലീസിൽ പരാതി നൽകി. ഹിമാചൽ പോലീസിനാണ് താരം പരാതി നൽകിയത്.

മാത്രമല്ല പഞ്ചാബ് സർക്കാരും സംഭവത്തിൽ ഇടപെടണമെന്ന് താരം ആവശ്യപ്പെട്ടു.പരാതിയിൽ നടപെടിയെടുക്കാൻ പഞ്ചാബ് സർക്കാരിനോട് നിർദ്ദേശിക്കണമെന്ന് കങ്കണ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയോട് അഭ്യർത്ഥിച്ചു.

“മുംബൈ ഭീകരാക്രമണത്തിലെ രക്തസാക്ഷികളെ അനുസ്മരിച്ചുകൊണ്ട്, രാജ്യദ്രോഹികളോട് ഒരിക്കലും ക്ഷമിക്കുകയോ മറക്കുകയോ ചെയ്യരുത് എന്നാണ് ഞാൻ എഴുതിയത്. ഇത്തരത്തിലുള്ള സംഭവങ്ങളിൽ രാജ്യത്തിനുള്ളിലെ വഞ്ചകര്‍ക്ക് പങ്കുണ്ട്. പണത്തിനും ചിലപ്പോൾ സ്ഥാനത്തിനും അധികാരത്തിനും വേണ്ടി രാജ്യദ്രോഹികൾ ഭാരതാംബയെ അപകീര്‍ത്തിപ്പെടുത്തുന്നു. അവര്‍ ദേശവിരുദ്ധ ശക്തികളെ ഗൂഢാലോചനകളില്‍ സഹായിക്കുന്നു.” ഇങ്ങനെയാണ് കങ്കണ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.

admin

Recent Posts

ഭാരതം സൂപ്പർ പവർ! നമ്മളോ പാപ്പരായി മാറുന്നു! പാർലമെന്റിൽ വിലപിച്ച്‌ പാകിസ്ഥാൻ പ്രതിപക്ഷ നേതാവ്

ഭാരതവുമായി തങ്ങളുടെ സ്ഥിതി താരതമ്യം ചെയ്ത് പാകിസ്ഥാൻ പ്രതിപക്ഷ നേതാവ് മൗലാന ഫസലുർ റഹ്മാൻ. പാർലമെൻ്റിലെ പ്രസംഗത്തിലാണ് മൗലാന ഫസലുർ…

2 mins ago

ലഹരിയുടെ അമിത ഉപയോഗം ? ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു

വടകരയിൽ ഓട്ടോറിക്ഷയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കണ്ണൂർ ആറളം സ്വദേശി ഷാനിഫാണ് (27) മരിച്ചത്. വടകര പുതിയാപ്പിൽ വാടക…

48 mins ago

അഫ്ഗാനിസ്ഥാനിൽ ല-ഷ്‌-ക-ർ ക്യാമ്പുകൾ സജീവമെന്ന് റിപ്പോർട്ട്

അഫ്ഗാനിസ്ഥാനിലെ ജനങ്ങളെ ഭീ-ക-ര-വാ-ദി-ക-ളാ-ക്കാ-ൻ ല-ഷ്‌-ക-ർ-ഇ-ത്വ-യ്ബ- ഭീ-ക-ര-ർ കാബൂളിലേക്ക് കടക്കുന്നതായി റിപ്പോർട്ട് ; വീഡിയോ കാണാം...

2 hours ago

രാജ്യതലസ്ഥാനത്ത് കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി; രണ്ട് മുൻ കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചു

ദില്ലി: രാജ്യതലസ്ഥാനത്ത് കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി. രണ്ട് മുൻ കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചു. എംഎൽഎമാരായ നീരജ് ബസോയയും നസെബ് സിംഗുമാണ്…

2 hours ago

‘മെമ്മറി കാർഡ് പാർട്ടിക്കാരോ മേയറുമായി ബന്ധമുള്ളവരോ മാറ്റിയതാകാം’; താൻ ബസ് ഓടിച്ചപ്പോൾ സിസിടിവി പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്ന് ഡ്രൈവർ യദു

തിരുവനന്തപുരം: മൂന്ന് ക്യാമറകളുള്ള ബസിലെ മെമ്മറി കാർഡ് കാണാതാകില്ലെന്നും അത് പാർട്ടിക്കാരോ മേയറുമായി ബന്ധമുള്ളവരോ മാറ്റിയതാകാമെന്നും ഡ്രൈവർ യദു. താൻ…

3 hours ago

കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് അടിച്ചു മാറ്റിയത് മേയറോ ഡ്രൈവറോ ?

തെളിവ് നശിപ്പിക്കാൻ മേയറും സംഘവും ആദ്യം മുതൽ ശ്രമിച്ചിരുന്നതായി ദൃശ്യങ്ങളിൽ വ്യക്തം I KSRTC

3 hours ago