Covid 19

മെരുങ്ങാതെ കോവിഡ്: സംസ്ഥാനത്ത് ഇന്ന് 22,129 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35; മരണം 156

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 13,415 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളവര്‍ 1,45,371. ആകെ രോഗമുക്തി നേടിയവര്‍ 31,43,043. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകള്‍ പരിശോധിച്ചു. ടി.പി.ആര്‍. 15ന് മുകളിലുള്ള 271 പ്രദേശങ്ങള്‍. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,79,130 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.35 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,65,36,792 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 156 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 16,326 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 124 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 20,914 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 975 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 3925, തൃശൂര്‍ 2606, കോഴിക്കോട് 2354, എറണാകുളം 2301, പാലക്കാട് 1461, കൊല്ലം 1910, കോട്ടയം 1063, തിരുവനന്തപുരം 1017, കണ്ണൂര്‍ 973, ആലപ്പുഴ 1047, കാസര്‍ഗോഡ് 801, വയനാട് 570, പത്തനംതിട്ട 500, ഇടുക്കി 386 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

116 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ 26, മലപ്പുറം 11, പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍ഗോഡ് 10 വീതം, വയനാട് 9, കോട്ടയം, കോഴിക്കോട് 8 വീതം, കൊല്ലം, ഇടുക്കി 4 വീതം, ആലപ്പുഴ 3, തിരുവനന്തപുരം 2, എറണാകുളം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,415 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 859, കൊല്ലം 653, പത്തനംതിട്ട 393, ആലപ്പുഴ 603, കോട്ടയം 801, ഇടുക്കി 245, എറണാകുളം 1151, തൃശൂര്‍ 2016, പാലക്കാട് 1015, മലപ്പുറം 2214, കോഴിക്കോട് 1758, വയനാട് 325, കണ്ണൂര്‍ 664, കാസര്‍ഗോഡ് 718 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,45,371 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 31,43,043 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,36,387 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,09,931 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 26,266 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2351 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി രാജ്മോഹൻ ഉണ്ണിത്താൻ ! കോൺഗ്രസിനെ ആപ്പിലാക്കി എംപിയുടെ പ്രസംഗ വീഡിയോ പുറത്ത്

ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ ഫണ്ട് സ്വന്തം പാര്‍ട്ടിക്കാര്‍ മുക്കിയെന്ന ആരോപണവുമായി കാസർഗോഡ് മണ്ഡലത്തിലെ സിറ്റിംഗ് എംപിയും സ്ഥാനാർത്ഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ. മണ്ഡലത്തിൽ…

38 mins ago

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് ചെയർമാൻ വത്സൻ തില്ലങ്കേരി ; മഹാഭാരതത്തിലെ ധർമ്മ സാന്നിധ്യം വ്യക്തമാക്കി നാലാമത് അഖില ഭാരതീയ മഹാവിഷ്ണു സത്ര വേദിയിലെ പ്രഭാഷണം

ധർമ്മവും നീതിയും ന്യായവും സദ്ഗുണവുമായ എല്ലാത്തിനു വേണ്ടി നില കൊള്ളുന്നുവെന്നും ഇതിഹാസത്തിലെ വ്യത്യസ്ത സാഹചര്യങ്ങളിൽ ധർമ്മം അതിൻ്റെ സാന്നിധ്യം അറിയിച്ചിരുന്നുവെന്നും…

57 mins ago

കാലാവസ്ഥ മോശമാകുന്നു !കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം : മോശം കാലാവസ്ഥ കണക്കിലെടുത്ത് കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പുണ്ടാകും വരെ കേരളാ തീരത്ത് മത്സ്യബന്ധനം…

1 hour ago

ബിജെപിക്ക് 272 സീറ്റുകൾ കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? പ്ലാൻ ബി ജൂൺ നാലിന് പുറത്തെടുക്കുമോ ? ചോദ്യങ്ങൾക്ക് കലക്കൻ മറുപടി നൽകി അമിത് ഷാ

ദില്ലി : ബിജെപി വീണ്ടും അധികാരത്തിൽ എത്തിയാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യമാണ് രാഷ്ട്രീയ ലോകം ചർച്ച ചെയ്യുന്നത്.…

2 hours ago

ഹിന്ദുക്കളെ ഇല്ലാതാക്കുന്ന സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി ! വീഡിയോയ്ക്ക് താഴെ അസഭ്യ വർഷവുമായി നെറ്റിസൺസ്

ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…

2 hours ago