India

കോവിഡ്; പ്രതിദിന രോഗികൾ പതിനായിരത്തിൽ താഴെ; 9,283 പേർക്ക് മാത്രം രോഗം; 118 കോടി പിന്നിട്ട് വാക്‌സിനേഷൻ

ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം (Covid Spread) കുറയുന്നു. പ്രതിദിനരോഗികളുടെ എണ്ണത്തിൽ വൻ കുറവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,283 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 10,949 പേർ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 1,11,481 ആയി കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 437 മരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ആകെ മരണം 4,66,584 ആയി. രാജ്യത്ത് ഇതുവരെ 3.45 കോടി പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. ഇതിൽ 3.39 കോടി ജനങ്ങളും രോഗമുക്തരായി. അതേസമയം കഴിഞ്ഞ 537 ദിവസങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഏറ്റവും കുറവ് സജീവ രോഗികളാണ് ഇപ്പോൾ രാജ്യത്തുള്ളതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 118.4 കോടി വാക്സിനുകളും ഇന്ത്യയിൽ വിതരണം ചെയ്ത് കഴിഞ്ഞു.

കേരളത്തിലും രോഗവ്യാപനം കുറയുകയാണ്. സംസ്ഥാനത്ത് ഇന്നലെ 4,972 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം 917, തൃശൂര്‍ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂര്‍ 291, പത്തനംതിട്ട 270, പാലക്കാട് 238, വയനാട് 212, ഇടുക്കി 206, ആലപ്പുഴ 169, മലപ്പുറം 135, കാസര്‍ഗോഡ് 60 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധ നിരക്ക്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,581 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,79,531 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 5050 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 376 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 52,710 കോവിഡ് കേസുകളില്‍, 7.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

admin

Recent Posts

കള്ളക്കടൽ പ്രതിഭാസം ! കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും പ്രഖ്യാപിച്ച പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിൻവലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം !

കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം…

28 mins ago

ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് തത്കാലം വിലക്കില്ല !അന്തിമ തീരുമാനം ശാസ്ത്രീയ റിപ്പോർട്ട് ലഭിച്ച ശേഷമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് തത്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. നിലവിൽ അരളി പൂവിന് വിഷാംശം ഉണ്ടെന്ന റിപ്പോർട്ട്…

39 mins ago

മോദിയുടെ പുതിയ ഭാരതം അ-പ-ക-ട-കാ-രി-ക-ൾ !

അതിർത്തി കടന്നും തീ-വ്ര-വാ-ദി-ക-ളെ കൊ-ന്നൊ-ടു-ക്കു-ന്നു ; ഭാരതത്തെ പേ-ടി-ക്ക-ണ-മെ-ന്ന് പാകിസ്ഥാൻ ; വീഡിയോ കാണാം

39 mins ago

അരളിപ്പൂവിന് തത്കാലം വിലക്കില്ല! ശാസ്ത്രീയ പരിശോധനാ ഫലം വന്ന ശേഷം തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂവിന് തത്ക്കാലം വിലക്ക് ഏര്‍പ്പെടുത്താന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അരളിയിലെ…

2 hours ago

ഹിന്ദു വിശ്വാസികളെ അപമാനിച്ച് കോൺഗ്രസ് MLA !

ജനങ്ങളെ പരസ്യമായി ഭീഷണിപ്പെടുത്തി കോൺഗ്രസ് MLA ; വീഡിയോ കാണാം..

2 hours ago

ക്രൗഡ് ഫണ്ടിംഗ് പരാജയം; പ്രചാരണത്തിന് AICCയും പണം നല്‍കുന്നില്ല; മത്സരിക്കാനില്ലെന്ന് പുരിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സുചാരിത മൊഹന്തി

ഭുവനേശ്വർ: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എഐസിസി പണം നൽകുന്നില്ലെന്ന് തുറന്നടിച്ച് പൂരി മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി പിൻമാറി. സുചാരിത മൊഹന്തിയെന്ന വനിതാ…

2 hours ago