covid-daily-updates
ദില്ലി: രാജ്യത്ത് കോവിഡ് ആശങ്ക (Covid India) ഒഴിയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,102 കോവിഡ് കേസുകളാണ് പുതുതായി റിപ്പോർട്ട് ചെയ്തത്. 31,377 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി. കോവിഡ് ബാധിച്ച് വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം രണ്ട് ലക്ഷത്തിൽ താഴെ തുടരുകയാണ്. 1,64,522 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.
അതേസമയം രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 4,21,89,887 ആയി. 1.28 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെയുണ്ടായ 278 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണം 5,12,622 ആയി. രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം 1,76,19,39,020 ആയെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
കേരളത്തിലും രോഗവ്യാപനം കുറയുകയാണ്. കഴിഞ്ഞദിവസം സംസ്ഥാനത്ത് 5,691 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചു. എറണാകുളം 1041, കോട്ടയം 655, തിരുവനന്തപുരം 615, കൊല്ലം 496, തൃശൂര്‍ 479, കോഴിക്കോട് 448, ആലപ്പുഴ 338, ഇടുക്കി 301, പത്തനംതിട്ട 293, മലപ്പുറം 264, പാലക്കാട് 247, വയനാട് 222, കണ്ണൂര്‍ 206, കാസര്‍ഗോഡ് 86 എന്നിങ്ങനെയാണ് ജില്ലകളിലെ രോഗബാധാ നിരക്ക്.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…