Thursday, May 2, 2024
spot_img

ചൈനയിൽ വീണ്ടും വില്ലനായി കോവിഡ്; രോഗവ്യാപനം രൂക്ഷം; നഗരങ്ങളിലുൾപ്പെടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ

ബീജിങ്: ചൈനയിൽ വീണ്ടും വില്ലനായി കോവിഡ് (Covid Spread In China). രാജ്യത്ത് രോഗവ്യാപനം രൂക്ഷമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ലോക്ക്ഡൗൺ ഉൾപ്പെടെ പല മേഖലകളിലും പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ 2022 വിന്റർ ഒളിബിക്‌സിന് ബീജിങ്ങ് വേദിയാവാനിരിക്കെയാണ് ചൈനയിൽ നിയന്ത്രണങ്ങൾ കർശനമാക്കിയത്. ഫെബ്രുവരിയിലാണ് ചൈനയിൽ വിന്റർ ഒളിബിക്‌സ് നടക്കുന്നത്.

അതേസമയം നിയന്ത്രണങ്ങളുടെ ഭാഗമായി വടക്കൻ ചൈനീസ് നഗരമായ ഷിയാനിൽ ഉൾപ്പെടെ വീണ്ടും ലോക്ക്ഡൗൺ ഏർപ്പെടുത്തി. നഗരത്തിലെ 1.3 കോടിയോളം വരുന്ന ജനങ്ങളോട് വീടുകൾക്കുള്ളിൽ തന്നെ കഴിയാൻ നിർദ്ദേശിച്ചിരിക്കുകയാണ് ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്. ഇന്ന് മുതൽ രണ്ടു ദിവസം കൂടുമ്പോൾ ഒരു വീട്ടിലെ ഒരാൾക്ക് വീതം പുറത്തിറങ്ങി സാധനങ്ങൾ വാങ്ങാനുള്ള അനുമതിയുള്ളൂ.ഷിയാങ് നഗരത്തിലെ 1.3 കോടി ജനങ്ങളെയും കോവിഡ് പരിശോധനയ്‌ക്ക് വിധേയരാക്കാനാണ് സർക്കാർ തീരുമാനം.

നഗരത്തിൽ നിന്ന് പുറത്ത് കടക്കാനും നഗരത്തിലേക്ക് പ്രവേശിക്കാനും അനുവാദമില്ല.നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെക് പോസ്റ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിൽ നിന്ന് 15 ശതമാനം വിമാനങ്ങൾ മാത്രമേ സർവീസ് നടത്തുന്നുള്ളൂ എന്നാണ് വിവരം.

Related Articles

Latest Articles