Kerala

കോവിഡ് കുറഞ്ഞു തന്നെ; കേരളത്തില്‍ ഇന്ന് 2,846 പേര്‍ക്ക് രോഗം

കേരളത്തില്‍ 2,846 പേര്‍ക്ക് (Covid) കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 486, എറണാകുളം 436, കോട്ടയം 314, കൊല്ലം 249, തൃശൂര്‍ 232, കോഴിക്കോട് 198, പത്തനംതിട്ട 189, ഇടുക്കി 157, മലപ്പുറം 115, പാലക്കാട് 114, കണ്ണൂര്‍ 113, വയനാട് 112, ആലപ്പുഴ 111, കാസര്‍ഗോഡ് 20 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 40,523 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 93,948 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 92,065 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1883 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 243 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 24,912 കോവിഡ് കേസുകളില്‍, 7.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 38 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 128 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,501 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2696 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 115 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4325 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 676, കൊല്ലം 451, പത്തനംതിട്ട 245, ആലപ്പുഴ 224, കോട്ടയം 260, ഇടുക്കി 302, എറണാകുളം 813, തൃശൂര്‍ 252, പാലക്കാട് 146, മലപ്പുറം 251, കോഴിക്കോട് 445, വയനാട് 96, കണ്ണൂര്‍ 86, കാസര്‍ഗോഡ് 78 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 24,912 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,10,844 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

admin

Recent Posts

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ !ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന !

ഛത്തീസ്​ഗഡിൽ നാരായൺപൂർ, ബസ്തർ, ദന്തേവാഡ ജില്ലകളുടെഅതിർത്തി പ്രദേശമായ അബുജ്മദ് വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. സംഭവ…

4 hours ago

ഷെയിനിന്റെ ഉദ്ദേശമെന്ത്? സോഷ്യൽ മീഡിയ ചർച്ചകൾ ഇങ്ങനെ… | OTTAPRADAKSHINAM

കത്തിക്കയറിയ മറ്റൊരു വിവാദം വഴിതിരിച്ചുവിടാൻ ഷെയിൻ ചാ-വേ-റാ-യി? #shanenigam #unnimukundan

4 hours ago

ഉപയോക്താക്കൾ ഇനി പ്രൊഫൈൽ ഫോട്ടോകൾ തെരഞ്ഞെടുക്കില്ല ! പകരം നിർമ്മിക്കും !! പുത്തൻ AI അപ്ഡേറ്റ് അവതരിപ്പിക്കാനൊരുങ്ങി വാട്ട്സ്ആപ്പ്

ഉപയോക്താക്കൾക്ക് പ്രൊഫൈൽ ഫോട്ടോകൾ AI സാങ്കേതിക വിദ്യയുടെ സഹായത്തോടെ തയ്യാറാക്കാൻ സഹായിക്കുന്ന ഫീച്ചർ കൊണ്ടുവരാൻ വാട്ട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോർട്ട്.ഇതിലൂടെ ഉപയോക്താക്കൾക്ക്…

4 hours ago

കുമാരനാശാന്റെ മരണത്തിനു കാരണമായ റെഡീമര്‍ ബോട്ടപകടം അന്വേഷിച്ച കമ്മിഷന്റെ സൂചനകള്‍

മാപ്പിള ല-ഹ-ള-യ്ക്കു ശേഷം ഈ സ്ഥലങ്ങള്‍ മഹാകവി കുമാരനാശാന്‍ സന്ദര്‍ശിച്ചു. തുടര്‍ന്നാണ് ദുരവസ്ഥ എഴുതിയതിയത്. ഇത് ഖിലാഫത്തുകാരുടെ ഭീ-ഷ-ണി-ക്ക് കാരണമായി.…

5 hours ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം ! കോടതി ഉത്തരവുമായി ചുമതലയേറ്റ ബിഷപ്പിനെ ഒരു വിഭാഗം ഇറക്കി വിട്ടു ! സ്ഥലത്ത് സംഘർഷാവസ്ഥ

തിരുവനന്തപുരം : പാളയം സിഎസ്ഐ എംഎം ചർച്ചിൽ വിശ്വാസികളുടെ ചേരി തിരിഞ്ഞ് പ്രതിഷേധം. സിഎസ്ഐ സൗത്ത് കേരള ഇടവകയുടെ ഭരണത്തെ…

5 hours ago

ഉടൻ ഇന്ത്യയിലേക്ക് ഉടൻ തിരിച്ചുവരണം; പോലീസിൽ കീഴടങ്ങണം! ഇത് അപേക്ഷയല്ല ! മുന്നറിയിപ്പ് ; പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ.…

6 hours ago