Featured

ഒരാഴ്ച്ച കൊണ്ട് പിണറായി സാധാരണക്കാരിൽ നിന്ന്, പിഴിഞ്ഞെടുത്തത് കോടികൾ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

ഒരാഴ്ച്ച കൊണ്ട് പിണറായി സാധാരണക്കാരിൽ നിന്ന്, പിഴിഞ്ഞെടുത്തത് കോടികൾ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് | PINARAYI VIJAYAN

പിണറായി പാവങ്ങളെ പിഴിഞ്ഞ് ഒരാഴ്ച്ച കൊണ്ട് ഉണ്ടാക്കിയത് ആറു കോടിയോളം രൂപയെന്ന, ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരാഴ്ച കൊണ്ട് പിഴയായി സാധാരണക്കാരിൽ നിന്ന് മാത്രം പിഴിഞ്ഞെടുത്തത് 5.15കോടി രൂപയാണ്. ഉപയോഗിക്കുന്നവരെ സംബന്ധിച്ച്‌ മാസ്‌കിനെ കുറിച്ച്‌ രണ്ടഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാരുകളെ സംബന്ധിച്ച് അതിന് സാധ്യതയില്ല.

മാസ്‌ക് നല്ലതാണെന്നേ സര്‍ക്കാരുകള് വാദിക്കാന്‍ തരമുള്ളു. കാരണം അത്രയേറെ സഹായകമാണ് സംസ്ഥാന ഖജനാവിന് മാസ്‌ക് കൊണ്ടു ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗങ്ങളിലൊന്നാണ് മാസ്‌ക്. ആദ്യം കേള്‍ക്കുമ്ബോള്‍ വിറ്റുവരവോ ടാക്‌സോ ആണെന്നൊക്കെ തോന്നിയേക്കാം.പക്ഷെ സംഭവം അതല്ല. പിഴയിനത്തില്‍ ലഭിക്കുന്ന തുകയിലുടെയാണ് മാസ്‌ക് ഖജനാവിന് അനുഗ്രഹമാകുന്നത്.

സംസ്ഥാനത്ത് മൂന്നുമാസത്തിനിടെ മാസ്‌ക് ധരിക്കാത്തവര്‍ക്ക് പൊലീസ് പിഴയീടാക്കിയത് 54.88 കോടി രൂപ. ഓഗസ്റ്റില്‍ ആറുദിവസം കൊണ്ടുമാത്രം 5.15 കോടി രൂപയാണ് പിഴയീടാക്കിയത്. കഴിഞ്ഞമാസത്തെ കണക്കുകള്‍ പ്രകാരം ദിവസം ശരാശരി 70 ലക്ഷം രൂപ മാസ്‌കിന്റെ പേരില്‍ പിഴയായി ലഭിക്കുന്നുണ്ട്. മേയില്‍ 13 കോടി, ജൂണില്‍ 15 കോടി, ജൂലായില്‍ 21.73 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. ബുധനാഴ്ച 80.36 ലക്ഷം, വ്യാഴാഴ്ച 79.23 ലക്ഷം, വെള്ളിയാഴ്ച 74.19 ലക്ഷം എന്നിങ്ങനെ പിഴചുമത്തി. കഴിഞ്ഞ തിങ്കളാഴ്ച ഒരുകോടി രൂപയാണ് പിഴയായി ലഭിച്ചത്.

അതേസമയം പിഴ എന്നതിന്റെ പേരിൽ സാധാരണക്കാരെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ് കേരള പോലീസ്. മാസ്ക് വെച്ച് പുല്ലരിയാൻ പോയ ഒരു സാധാരണ കർഷകന് 2000 രൂപയാണ് പോലീസ് പിഴയായി വിധിച്ചത്. ഇത് മാത്രമല്ല, ഇത്തരത്തിൽ നിരവധി സംഭവങ്ങളും പരാതികളും പോലീസുകാർക്കെതിരെ തുടരെത്തുടരെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇതൊന്നും പിണറായി സർക്കാർ മുഖവിലയ്ക്കെടുത്തിട്ടില്ല എന്നതാണ് സത്യം. ഖജനാവ് നിറയ്ക്കാൻ സാധാരണക്കാരെ പിഴിഞ്ഞു കൊണ്ടിരിക്കുകയാണ് പിണറായി ചെയ്യുന്നത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

2 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

2 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

3 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

4 hours ago

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

10 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

1 day ago