ഒരാഴ്ച്ച കൊണ്ട് പിണറായി സാധാരണക്കാരിൽ നിന്ന്, പിഴിഞ്ഞെടുത്തത് കോടികൾ; ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത് | PINARAYI VIJAYAN
പിണറായി പാവങ്ങളെ പിഴിഞ്ഞ് ഒരാഴ്ച്ച കൊണ്ട് ഉണ്ടാക്കിയത് ആറു കോടിയോളം രൂപയെന്ന, ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഒരാഴ്ച കൊണ്ട് പിഴയായി സാധാരണക്കാരിൽ നിന്ന് മാത്രം പിഴിഞ്ഞെടുത്തത് 5.15കോടി രൂപയാണ്. ഉപയോഗിക്കുന്നവരെ സംബന്ധിച്ച് മാസ്‌കിനെ കുറിച്ച് രണ്ടഭിപ്രായങ്ങള്‍ ഉണ്ടെങ്കിലും സര്‍ക്കാരുകളെ സംബന്ധിച്ച് അതിന് സാധ്യതയില്ല.
മാസ്‌ക് നല്ലതാണെന്നേ സര്‍ക്കാരുകള് വാദിക്കാന്‍ തരമുള്ളു. കാരണം അത്രയേറെ സഹായകമാണ് സംസ്ഥാന ഖജനാവിന് മാസ്‌ക് കൊണ്ടു ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍ സര്‍ക്കാരിന്റെ ഏറ്റവും വലിയ വരുമാന മാര്‍ഗ്ഗങ്ങളിലൊന്നാണ് മാസ്‌ക്. ആദ്യം കേള്‍ക്കുമ്ബോള്‍ വിറ്റുവരവോ ടാക്‌സോ ആണെന്നൊക്കെ തോന്നിയേക്കാം.പക്ഷെ സംഭവം അതല്ല. പിഴയിനത്തില്‍ ലഭിക്കുന്ന തുകയിലുടെയാണ് മാസ്‌ക് ഖജനാവിന് അനുഗ്രഹമാകുന്നത്.
സംസ്ഥാനത്ത് മൂന്നുമാസത്തിനിടെ മാസ്‌ക് ധരിക്കാത്തവര്‍ക്ക് പൊലീസ് പിഴയീടാക്കിയത് 54.88 കോടി രൂപ. ഓഗസ്റ്റില്‍ ആറുദിവസം കൊണ്ടുമാത്രം 5.15 കോടി രൂപയാണ് പിഴയീടാക്കിയത്. കഴിഞ്ഞമാസത്തെ കണക്കുകള്‍ പ്രകാരം ദിവസം ശരാശരി 70 ലക്ഷം രൂപ മാസ്‌കിന്റെ പേരില്‍ പിഴയായി ലഭിക്കുന്നുണ്ട്. മേയില്‍ 13 കോടി, ജൂണില്‍ 15 കോടി, ജൂലായില്‍ 21.73 കോടി എന്നിങ്ങനെയാണ് കണക്കുകള്‍. ബുധനാഴ്ച 80.36 ലക്ഷം, വ്യാഴാഴ്ച 79.23 ലക്ഷം, വെള്ളിയാഴ്ച 74.19 ലക്ഷം എന്നിങ്ങനെ പിഴചുമത്തി. കഴിഞ്ഞ തിങ്കളാഴ്ച ഒരുകോടി രൂപയാണ് പിഴയായി ലഭിച്ചത്.
അതേസമയം പിഴ എന്നതിന്റെ പേരിൽ സാധാരണക്കാരെ ചൂഷണം ചെയ്തു കൊണ്ടിരിക്കുകയാണ് കേരള പോലീസ്. മാസ്ക് വെച്ച് പുല്ലരിയാൻ പോയ ഒരു സാധാരണ കർഷകന് 2000 രൂപയാണ് പോലീസ് പിഴയായി വിധിച്ചത്. ഇത് മാത്രമല്ല, ഇത്തരത്തിൽ നിരവധി സംഭവങ്ങളും പരാതികളും പോലീസുകാർക്കെതിരെ തുടരെത്തുടരെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ ഇതൊന്നും പിണറായി സർക്കാർ മുഖവിലയ്ക്കെടുത്തിട്ടില്ല എന്നതാണ് സത്യം. ഖജനാവ് നിറയ്ക്കാൻ സാധാരണക്കാരെ പിഴിഞ്ഞു കൊണ്ടിരിക്കുകയാണ് പിണറായി ചെയ്യുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

