ദില്ലി: വിവിധ ലോകരാജ്യങ്ങളിൽ ഒമിക്രോണിനെ (Omicron) തുടര്‍ന്ന് വന്‍ തോതില്‍ കൊവിഡ് കേസുകള്‍ വർധിക്കുന്നതായി റിപ്പോർട്ട്. 106 രാജ്യങ്ങളില്‍ ഒമിക്രോൺ കേസുകള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്. യൂറോപ്പിലാണ് ഏറ്റവും കൂടുതല്‍ കേസുകളിലുള്ളത്. ഡിസംബര്‍ 13നും 19നും ഇടയിലുള്ള ആഴ്ച്ച 26 ലക്ഷം കേസുകള്‍ക്ക് മുകളിലാണ് യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത് ഒമിക്രോൺ കേസുകള്‍. അതേസമയം പല രാജ്യങ്ങളും ക്രിസ്മസ് ആഘോഷങ്ങള്‍ ഒന്നാകെ നിയന്ത്രിച്ചിരിക്കുകയാണ്.
അതേസമയം ഇന്ത്യയിൽ രാജ്യത്ത് ഒമിക്രോണ് ബാധിതരുടെ കണക്ക് 400 ന് അടുത്തെത്തി. രോഗ വ്യാപനത്തിന് പിന്നാലെ സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിച്ചു. മഹാരാഷ്ട്രയിൽ മാത്രം ഒമിക്രോൺ ബാധിതരുടെ എണ്ണം 100 കടന്നു. സംസ്ഥാനത്ത് രാത്രി കാല കർഫ്യൂ അടക്കമുള്ള കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ഉത്തർ പ്രദേശിൽ ഇന്ന് മുതൽ രാത്രി കർഫ്യൂ നിലവിൽ വരും. രാത്രി 11 മുതൽ രാവിലെ അഞ്ച് വരെയാണ് നിയന്ത്രണം. വിവാഹങ്ങൾക്കും മറ്റ് സാമൂഹിക ഒത്തുചേരലുകൾക്കും ഇരുനൂറ് പേരാക്കി പരിമിതപ്പെടുത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധമായി ധരിക്കാനാണ് നിർദേശം. കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തേക്കാൾ ഒമിക്രോണിന് വ്യാപന ശേഷി കൂടുതലാണെന്ന് കേന്ദ്ര സർക്കാർ നേരത്തെ നിർദ്ദേശിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ചതിൽ 73 ശതമാനം ആളുകൾക്കും ലക്ഷണങ്ങളില്ലാത്ത രോഗബാധയാണ് കണ്ടെത്തിയിരിക്കുന്നത്. 91 ശതമാനം രോഗബാധിതരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരാണെന്നും റിപ്പോർട്ടിൽ പറയുന്നു.
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…