Covid 19

കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷം; സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ ലോക്ക്ഡൗൺ; നിയന്ത്രണങ്ങൾ ട്രിപ്പിൽ ലോക്ക്ഡൗണിന് സമാനം

തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. സംസ്ഥാനത്ത് ഞായറാഴ്ച സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു.
നിയന്ത്രണങ്ങൾ ട്രിപ്പിൾ ലോക്ക്ഡൗണിന് സമാനമായിരിക്കും എന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

കോവിഡ് കുറയാതെ നിൽക്കുന്ന സാഹചര്യത്തിൽ രോഗവ്യാപനം കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ വിലയിരുത്താൻ നാളെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരുകയും, യോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും എന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത് .

അതേസമയം കേരളത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി കോവിഡ് വ്യാപനം കുതിച്ചുയരുകയാണ്. മുപ്പതിനായിരം പേർക്കാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രോഗം ബാധിച്ചത്. പത്തൊൻപത് ശതമാനത്തിന് മുകളിലാണ് ടിപിആർ. സംസ്ഥാനത്തെ ആകെ കോവിഡ് മരണങ്ങൾ ഇരുപതിനായിരം പിന്നിട്ടു കഴിഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

ഇൻഫോസിസിന് 82 ലക്ഷം രൂപയുടെ പിഴ ചുമത്തി കാനഡ ! നടപടി ജീവനക്കാരുടെ ഹെൽത്ത് ടാക്സ് അടച്ചതിൽ കുറവുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലെന്ന് റിപ്പോർട്ട്

ഒട്ടാവ : ഇന്ത്യൻ കമ്പനിയായ ഇൻഫോസിസിന് കാന‍ഡയിൽ 82 ലക്ഷം രൂപയുടെ പിഴ ചുമത്തിയെന്ന റിപ്പോർട്ട് പുറത്തു വന്നു. ജീവനക്കാരുടെ…

28 mins ago

ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു ! സുറ്റ്‌സ്‌കേവറുടെ അപ്രതീക്ഷിത പടിയിറക്കം കമ്പനി എഐ മേഖലയിൽ എതിരാളികളില്ലാതെ കുതിക്കവേ

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ പ്രബലമായ കമ്പനിയായ ഓപ്പണ്‍ എഐയുടെ സഹസ്ഥാപകനും ചീഫ് സയന്റിസ്റ്റുമായ ഇല്യ സുറ്റ്‌സ്‌കേവര്‍ കമ്പനി വിട്ടു. ഓപ്പണ്‍…

41 mins ago

പാകിസ്ഥാൻ ഇനി അനങ്ങില്ല ! പണി പൂർത്തിയാക്കി നരേന്ദ്രമോദി

അമേരിക്കയെയും വേണ്ടിവന്നാൽ ഇന്ത്യ പിണക്കും ! രാജ്യത്തിന്റെ താൽപ്പര്യമാണ് പ്രധാനം I CHABAHAR PORT

1 hour ago

പന്തീരാങ്കാവിലെ പെൺകുട്ടിയുടെ ആരോപണം ശരിയാണെന്ന് വ്യക്തമായതായി വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ ; ശാരീരികമായ പീഡനം ഏല്‍പ്പിക്കാന്‍ ഭര്‍ത്താവിന് അവകാശം ഉണ്ട് എന്ന് ധരിച്ചുവച്ചിരിക്കുന്ന ഉദ്യോഗസ്ഥര്‍ പോലീസ് സേനയ്ക്ക് അപമാനമാണെന്ന് വിമർശനം

തിരുവനന്തപുരം: പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ നവ വധുപീഡനത്തിന് ഇരയായ സംഭവത്തിൽ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് എസ്എച്ച്ഒ മറുപടിയില്‍ നിന്നു വ്യക്തമായതായി വനിതാ…

1 hour ago

അമേരിക്കയ്ക്ക് കരാറിൽ പ്രശ്നം ഉണ്ടാകുന്നത് എന്തുകൊണ്ട് ?

മോദിയുടെ ഇറാനുമായുള്ള നീക്കത്തിൽ മുട്ടിടിച്ച് അമേരിക്ക ; ഭയപ്പെടുന്നത് എന്തിന് ? ഒന്നല്ല, കാരണങ്ങൾ ഏറെ

2 hours ago