Kerala

സംസ്ഥാനത്ത് ആശ്വാസം: കേരളത്തില്‍ 2524 പേര്‍ക്ക് കോവിഡ്; 3 മരണം

തിരുവനന്തപുരം: കേരളത്തില്‍ 2524 പേര്‍ക്ക് (Covid) കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 393, തിരുവനന്തപുരം 356, കോട്ടയം 241, കോഴിക്കോട് 220, കൊല്ലം 215, തൃശൂര്‍ 205, ഇടുക്കി 160, പത്തനംതിട്ട 142, ആലപ്പുഴ 137, കണ്ണൂര്‍ 121, മലപ്പുറം 113, വയനാട് 101, പാലക്കാട് 96, കാസര്‍ഗോഡ് 24 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 34,680 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,05,780 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,03,592 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2188 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 258 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 29,943 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 13 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 46 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,223 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2387 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 107 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 22 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5499 പേര്‍ രോഗമുക്തി നേടി. ഇതോടെ 29,943 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,01,236 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

Anandhu Ajitha

Recent Posts

വിമാനത്തിനുള്ളിൽ പവർ ബാങ്ക് ഉപയോഗത്തിന് കർശന വിലക്ക്! പുതിയ സുരക്ഷാ നിയമങ്ങളുമായി ഡിജിസിഎ

ദില്ലി : വിമാനയാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പവർ ബാങ്കുകളുടെയും ലിഥിയം ബാറ്ററികളുടെയും ഉപയോഗത്തിൽ കർശന നിയന്ത്രണങ്ങളുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ്…

13 minutes ago

സിലിയ ഫ്ലോറസിനും കുരുക്ക് മുറുക്കി അമേരിക്ക : മയക്കുമരുന്ന് മാഫിയയുമായി ബന്ധമെന്നും വൻ തുക കൈക്കൂലി വാങ്ങിയെന്നും കുറ്റപത്രത്തിൽ

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോ അമേരിക്കൻ സേനയുടെ പിടിയിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യ സിലിയ ഫ്ലോറസിനെതിരെയും അതീവ ഗുരുതരമായ ആരോപണങ്ങളുമായി…

29 minutes ago

ട്രംപിന്റെ കച്ചവടക്കണ്ണും എടുത്തു ചാട്ടവും അമേരിക്കയെ ഇസ്ലാമിക ശക്തികളുടെ കൈകളിൽ എത്തിക്കുമോ ?

വെനിസ്വലയിൽ കടന്നു കയറി ആ രാജ്യത്തെ പ്രസിഡന്റിനെയും , അദ്ദേഹത്തിൻറെ പത്തിനിറയെയും തട്ടിക്കൊണ്ടു പോയ ഡൊണാൾഡ് ട്രൂമ്പിന്റെ നടപടി ഇപ്പോൾ…

1 hour ago

തന്നെ പിടികൂടാൻ ധൈര്യമുണ്ടോ എന്ന മഡൂറയുടെ വെല്ലുവിളി !! 30 മിനിട്ടിൽ പിടികൂടി വെനസ്വേല കടത്തി അമേരിക്കയുടെ മറുപടി; കൊട്ടാര മാതൃക നിർമ്മിച്ച് സൈന്യം പരിശീലിച്ചത് ആഴ്ചകളോളം

അമേരിക്കൻ സൈന്യം ബലമായി പിടിച്ചു കൊണ്ടുവന്ന വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള മെട്രോപൊളിറ്റൻ…

2 hours ago

നിയമസഭാ തെരഞ്ഞെടുപ്പിലെ ജയസാധ്യത അറിയാൻ സർവ്വേ നടത്തി കോൺഗ്രസ് I KERALA ASSEMBLY ELECTIONS

മൂന്നാം പിണറായി സർക്കാർ വരുമോ ? ഭരണവിരുദ്ധ വികാരം എങ്ങനെ ? ബിജെപിയുടെ ശക്തി എങ്ങനെ ? കോൺഗ്രസിന് വേണ്ടി…

2 hours ago

പിതാവിന്റെ അന്ത്യാഭിലാഷം നിറവേറ്റാൻ ഹോളിവുഡ് സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻ മയ്യഴിയിൽ; ചിതാഭസ്മം മാഹി കടപ്പുറത്ത് നിമജ്ജനം ചെയ്തു

മാഹി: ലോകപ്രശസ്ത ഹോളിവുഡ് ചലച്ചിത്ര സംവിധായകൻ മനോജ് നൈറ്റ് ശ്യാമളൻ തന്റെ പിതാവ് ഡോ. ശ്യാമളന്റെ ചിതാഭസ്മവുമായി ജന്മനാടായ മയ്യഴിയിലെത്തി.…

2 hours ago