covid update kerala
സംസ്ഥാനത്ത് ഇന്ന് 2707 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 441, എറണാകുളം 343, തൃശൂര്‍ 268, കോട്ടയം 252, തിരുവനന്തപുരം 222, ആലപ്പുഴ 220, കോഴിക്കോട് 219, പാലക്കാട് 190, കൊല്ലം 160, കണ്ണൂര്‍ 136, പത്തനംതിട്ട 133, വയനാട് 61, ഇടുക്കി 47, കാസര്‍ഗോഡ് 15 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 31,893 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.49 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 69,99,865 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
അതേസമയം കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 24 മരണങ്ങൾ കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി സുമ തമ്പി (72), കോട്ടയം ചങ്ങനാശേരി സ്വദേശിനി സൂസമ്മ (68), എറണാകുളം ചിറ്റേറ്റുകര സ്വദേശി കെ.പി. മുഹമ്മദ് (70), വച്ചക്കല്‍ സ്വദേശിനി ട്രീസ (65), വട്ടക്കാട്ടുപടി സ്വദേശി സി.എ. സുകു (65), വളവഴി സ്വദേശിനി അന്നംകുട്ടി (88), വേങ്ങോല സ്വദേശി ടി.വി. പൈലി (74), പാലക്കാട് മുതലമട സ്വദേശി ഹുസൈന്‍ (60), പട്ടാമ്പി സ്വദേശിനി കാളി (80), കോട്ടപ്പാടം സ്വദേശിനി ആമിന (65), പുതുപാളയം സ്വദേശി അന്തോണി സ്വാമി (76), തച്ചനാട്ടുകര സ്വദേശിനി ഖദീജ (56), കീചീരിപറമ്പ് സ്വദേശി വേലു (72), എടതാനാട്ടുകര സ്വദേശി അബൂബക്കര്‍ (67), മലപ്പുറം ഒതള്ളൂര്‍ സ്വദേശി മൊയ്തുണ്ണി (85), കോഴിക്കോട് മയ്യന്നൂര്‍ സ്വദേശി ഹംസ (55), കൊടുവള്ളി സ്വദേശിനി സുലേഖ (43), വടകര സ്വദേശി ഗോപാലന്‍ (85), തിരുവേങ്ങൂര്‍ സ്വദേശി ഉണ്ണി (50), കുന്നമംഗലം സ്വദേശി ഹസന്‍ കോയ (68), വടകര സ്വദേശി ആര്‍.കെ. നാരായണന്‍ (76), പൂവാട്ടുപറമ്പ് സ്വദേശി അബ്ദുള്‍ റസാക് (72), കൊടുവള്ളി സ്വദേശി അബ്ദുള്ള (60), കൊടുവള്ളി സ്വദേശി അബ്ദുള്ള (60), വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ശ്രീധരന്‍ നായര്‍ (84) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2647 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2291 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 328 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 422, എറണാകുളം 254, തൃശൂര്‍ 252, കോട്ടയം 233, തിരുവനന്തപുരം 161, ആലപ്പുഴ 197, കോഴിക്കോട് 196, പാലക്കാട് 90, കൊല്ലം 158, കണ്ണൂര്‍ 106, പത്തനംതിട്ട 107, വയനാട് 58, ഇടുക്കി 44, കാസര്‍ഗോഡ് 13 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.
37 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കണ്ണൂര്‍ 8, എറണാകുളം, കോഴിക്കോട് 6 വീതം, തിരുവനന്തപുരം, പാലക്കാട് 5 വീതം, തൃശൂര്‍, മലപ്പുറം, വയനാട് 2 വീതം, കൊല്ലം 1 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4481 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 198, കൊല്ലം 306, പത്തനംതിട്ട 213, ആലപ്പുഴ 302, കോട്ടയം 352, ഇടുക്കി 48, എറണാകുളം 582, തൃശൂര്‍ 575, പാലക്കാട് 291, മലപ്പുറം 822, കോഴിക്കോട് 410, വയനാട് 154, കണ്ണൂര്‍ 172, കാസര്‍ഗോഡ് 56 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 57,640 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,11,600 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,10,107 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,920 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 13,187 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1394 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ടാണുള്ളത്. പത്തനംതിട്ട ജില്ലയിലെ കോയിപ്രം (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 11) ആണ് പുതിയ ഹോട്ട് സ്‌പോട്ട്.
4 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 433 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്‌ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…