Vaccination In UP
ലക്‌നൗ: വാക്‌സിനേഷനിലും പരിശോധനയിലും (Vaccination In Uttar Pradesh) ഉത്തർപ്രദേശ് കുതിക്കുന്നു. മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്ത് തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനമാണ് യുപി. അതേസമയം സംസ്ഥാനത്തെ കോവിഡ് പ്രതിരോധ സംവിധാനങ്ങളെയും മുൻനിര പോരാളികളേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഭിനന്ദിച്ചു. പ്രതിരോധ വാക്‌സിനേഷനിലും പരിശോധനാ നിരക്കിലും സംസ്ഥാനം രാജ്യത്ത് തന്നെ ഏറ്റവും മുന്നിൽ വന്നത് എല്ലാവരുടേയും കൂട്ടായ പ്രയത്‌നത്തിന്റെ ഫലമായിട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഡിവിഷണൽ, ജില്ലാതല ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിങ് വഴി സംസാരിക്കവെയായിരുന്നു യുപി മുഖ്യമന്ത്രിയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ:
‘ കോവിഡ് പ്രതിരോധത്തിൽ ഉത്തർപ്രദേശ് ലോകത്തിന്റെ മുഴുവൻ പ്രശംസ നേടുന്നത് എല്ലാവരുടേയും ഒരുമിച്ചുള്ള പ്രയത്‌നത്തിന്റെ ഫലമായാണ്, കോവിഡ് പരിശോധനയിൽ, വാക്‌സിനേഷനിൽ എല്ലാം ഇന്ത്യയിൽ തന്നെ ഏറ്റവും മുന്നിലായി ഉത്തർപ്രദേശ് മാറിയത്’ എന്ന അദ്ദേഹം പറഞ്ഞു.
അതേസമയം നവംബർ അവസാനത്തോടെ കോവിഡ് ആദ്യ ഡോസ് വാക്‌സിനിൽ 100 ശതമാനം എന്ന നേട്ടം കൈവരിക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. ‘നവംബർ അവസാനത്തോടെ കൊറോണ ആദ്യ ഡോസ് വാക്‌സിനിൽ 100 ശതമാനം എന്ന നേട്ടം കൈവരിക്കുക എന്നതാകണം ലക്ഷ്യം. ഇതിനായി പ്രതിദിനം 25 മുതൽ 30 ലക്ഷം ഡോസ് വാക്‌സിൻ എങ്കിലും വിതരണം ചെയ്യണം. എല്ലാ ജില്ലകളിലും രാത്രി 10 മണി വരെയെങ്കിലും ജനങ്ങൾക്ക് വാക്‌സിനേഷൻ ലഭ്യമാക്കണം. കഠിനമായ പ്രയത്‌നങ്ങളിലൂടെ മാത്രമേ നമുക്ക് ലക്ഷ്യം കൈവരിക്കാനാകൂ. വാക്‌സിനേഷൻ പ്രോഗ്രാമിനെ കുറിച്ച് ജില്ലാ മജിസ്‌ട്രേറ്റുമാർ നേരിട്ട് വിലയിരുത്തണം. എംപിമാരുടേയും പൊതുപ്രവർത്തകരുടേയും സഹായസഹകരണങ്ങൾ ഇതിനായി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…