Wednesday, May 8, 2024
spot_img

ഉദ്യോഗാർത്ഥികൾക്ക് സൗജന്യ പരിശീലനം നൽകി ഉത്തർപ്രദേശ് സർക്കാർ

ഉത്തർപ്രദേശ്: വിവിധ മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്കായി സൗജന്യ പരിശീലനം സംഘടിപ്പിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് ഈ വർഷം ആദ്യം പ്രഖ്യാപിച്ചിരുന്നു. അതിനായി വിവിധ ബാച്ചുകളുടെ രജിസ്ട്രേഷൻ ഈ വർഷം ഏപ്രിൽ മാസം മുതൽ ആരംഭിക്കുകയും ചെയ്തിരുന്നു. ഉത്തർപ്രദേശ് സ്ഥാപിത ദിനമായ ജനുവരി 24 ന്, മുഖ്യമന്ത്രി അഭ്യുദയ് യോജന എന്ന പദ്ധതിക്ക് കീഴിലാണ് സൗജന്യ പരിശീലന പരിപാടി പ്രഖ്യാപിച്ചത്. ഓഫ്‍ലൈൻ, ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് ഒക്ടോബർ 20 വരെയാണ് അപേക്ഷിക്കാൻ സാധിക്കുക.

​​ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവർക്കും, താഴ്ന്ന വരുമാനമുള്ള വീട്ടിലെ കുട്ടികൾക്കും സിവിൽ സർവ്വീസ് ,ജെഇഇ, നീറ്റ്, എൻഡിഎ, സിഡിഎസ് മുതലായ മത്സരപരീക്ഷകളിൽ യോ​ഗ്യത നേടാൻ സാധിക്കാറില്ല. കഴിവുളളവരും കഠിനാധ്വാനികളുമായിരുന്നിട്ടും അവർക്കാവശ്യമായ പഠനസാമ​ഗ്രികളും പരിശീലനങ്ങളും ലഭിക്കാത്തതാണ് കാരണം. വിവിധ മത്സരപരീക്ഷകളുമായി ബന്ധപ്പെട്ട എല്ലാ ഡിജിറ്റൽ പഠനസാമ​ഗ്രികളും ലഭ്യമാകുന്ന ഇ ലേണിം​ഗ് പ്ലാറ്റ്ഫോം ആണ് മുഖ്യമന്ത്രി അഭ്യുദയ് യോജന. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് എന്നീ മേഖലകളിലെ വിദ​ഗ്ധരുടെ മാർ​ഗനിർദ്ദേശങ്ങൾ വിർച്വലായി ഉദ്യോ​ഗാർത്ഥികളിലേക്ക് എത്തിക്കുന്നു.

Related Articles

Latest Articles