തിരുവനന്തപുരം: സംസ്ഥാനത്ത് കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്‌സിനേഷന് മുന്‍ഗണന നൽകാൻ ഉത്തരവ്. 18 വയസ്സ് മുതല്‍ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് വാക്സിന് മുന്‍ഗണന നല്‍കാന്‍ നിർദേശിച്ച് ആരോഗ്യ വകുപ്പാണ് ഉത്തരവ് പുറത്തിറക്കിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും സ്വകാര്യ ബസ് ജീവനക്കാര്‍ക്കും മാനസിക വൈകല്യമുള്ളവര്‍ക്കും സെക്രട്ടേറിയറ്റിലെയും നിയമസഭയിലെയും ജീവനക്കാര്‍ക്കും മുന്‍ഗണന നല്‍കുമെന്ന് സര്‍ക്കാര്‍ ഉത്തരവിൽ പറയുന്നു. നേരത്തെ 56 വിഭാഗങ്ങള്‍ക്ക് വാക്‌സിനേഷന് മുന്‍ഗണന നല്‍കിയിരുന്നു. ഇതിന് പുറമെയാണ് പുതിയ വിഭാഗങ്ങളെക്കൂടി ഉള്‍പ്പെടുത്തി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. കോളേജ് വിദ്യാര്‍ഥികള്‍ക്ക് വാക്സിന് മുന്‍ഗണന അടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി ക്ലാസ്സുകള്‍ ആരംഭിക്കുന്നത് ആലോചിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…
ടെല്‍ അവീവ് : ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തില്‍ വെച്ച് പൈലറ്റിന് നേരെ സഹപൈലറ്റ്…