Categories: Covid 19India

ഇന്ത്യയിൽ വാക്‌സിൻ ഉടൻ; ആദ്യം 30 കോടി ആളുകള്‍ക്ക്

ദില്ലി: കോവിഡ് വാക്സീനുകള്‍ക്ക് ഏതാനും ആഴ്ചകള്‍ക്കകം കേന്ദ്രം അനുമതി നല്‍കിയേക്കും. സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കുമാണ് അനുമതിക്കായി അപേക്ഷിച്ച ഇന്ത്യന്‍ കമ്ബനികള്‍. ആദ്യപരിഗണന ആരോഗ്യപ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ഇതിനായി സംസ്ഥാനങ്ങളുമായി ആലോചിച്ച്‌ വാക്സീന്‍ വിതരണപദ്ധതി തയാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ചാണ് ഭാരത് ബയോടെക് തദ്ദേശീയ കോവിഡ് വാക്സീനായ കോവാക്സീന്‍ വികസിപ്പിച്ചത്. നേരത്തെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ഫൈസറും രാജ്യത്ത് കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരുന്നു. അനുമതി ലഭിച്ചാല്‍ വിതരണത്തിനായി നാലുകോടി ഡോസ് വാക്സീന്‍ തയ്യാറാണെന്നും കമ്ബനി അറിയിച്ചു. അമേരിക്കന്‍ കമ്ബനിയായ ഫൈസറും വാക്സീന് ഇന്ത്യയില്‍ അനുമതി തേടിയിരുന്നു. എന്നാല്‍, ഫൈസറിന്‍റെ വാക്സീന്‍ വളരെയധികം താഴ്ന്ന താപനിലയില്‍ മാത്രമേ സൂക്ഷിക്കാനാകൂ എന്നതുകൊണ്ട് നിലവില്‍ പ്രാവര്‍ത്തികമല്ല.

B4 Admin

Recent Posts

26/11 നടുക്കുന്ന ഓർമ്മകൾക്ക് 18 വയസ്സ്: മുറിവുകളുണങ്ങാത്ത ആ കറുത്ത രാത്രിയിൽ നിന്ന് കരുത്തുറ്റ സുരക്ഷാ കോട്ടയായി മാറിയ ഭാരതത്തിന്റെ അതിജീവന ചരിത്രം!

2008 നവംബർ 26 രാത്രി ഒൻപതരയോടെ കറാച്ചിയിൽ നിന്ന് കടൽമാർഗ്ഗം എത്തിയ പത്ത് ലഷ്കർ-ഇ-തൊയ്ബ ഭീകരർ മുംബൈയുടെ ഹൃദയത്തിലേക്ക് ഇരച്ചുകയറിയപ്പോൾ…

4 hours ago

ഭരണഘടനാ ദിനത്തിൽ പരിവർത്തനത്തിന്റെ സന്ദേശം: സാമൂഹിക നീതിയും ദേശീയ ഐക്യവും ഉയർത്തിപ്പിടിച്ച് ഭാരതത്തിന്റെ മുന്നേറ്റം!

ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഭരണഘടനാ മൂല്യങ്ങളെയും സാമൂഹിക നീതിയെയും ദേശീയ ഐക്യത്തെയും അടിസ്ഥാനമാക്കി ഭാരതം കൈവരിച്ച പരിവർത്തന മുന്നേറ്റങ്ങൾ ജനാധിപത്യ ചരിത്രത്തിലെ…

4 hours ago

NIOS-ന്റെ 37-ാം സ്ഥാപകദിനത്തിൽ ആറ് പുതിയ കോഴ്സുകളും രണ്ട് മൊബൈൽ ആപ്പുകളും അവതരിപ്പിച്ചു: എഐ മുതൽ ആയുർവേദം വരെ പഠനാവസരങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…

17 hours ago

ദില്ലി കലാപ ഗൂഢാലോചന കേസ്: ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യമില്ല, ദില്ലി പൊലീസിന്റെ മറുപടി തേടി സുപ്രീം കോടതി

2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…

18 hours ago

റിസോർട്ട് വിവാദവും സാമ്പത്തിക ആരോപണങ്ങളും: സിപിഎമ്മിൽ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള പോര് രൂക്ഷം, അന്വേഷണ കമ്മീഷനെ നിയോഗിച്ചു

സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കണ്ണൂരിലെ വൈദേകം…

20 hours ago

‘ലൈംഗിക വിവാദങ്ങൾ വാർത്തകളിൽ ഇടംപിടിക്കും’: എൻവിഡിയ മേധാവി ജെൻസൻ ഹുവാങ്ങിനെക്കുറിച്ച് ട്രംപിന്റെ പരാമർശം, ഇലോൺ മസ്കിനെ ‘80 ശതമാനം സൂപ്പർ ജീനിയസ്’ എന്നും വിശേഷണം

എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും ടെസ്‌ല മേധാവി ഇലോൺ മസ്കിനെക്കുറിച്ചും നടത്തിയ അസാധാരണ പരാമർശങ്ങളിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അമേരിക്കൻ…

20 hours ago