ദില്ലി: കോവിഡ് വാക്സീനുകള്‍ക്ക് ഏതാനും ആഴ്ചകള്‍ക്കകം കേന്ദ്രം അനുമതി നല്‍കിയേക്കും. സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കുമാണ് അനുമതിക്കായി അപേക്ഷിച്ച ഇന്ത്യന്‍ കമ്ബനികള്‍. ആദ്യപരിഗണന ആരോഗ്യപ്രവര്‍ത്തകര്‍ക്കെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു. ഇതിനായി സംസ്ഥാനങ്ങളുമായി ആലോചിച്ച് വാക്സീന്‍ വിതരണപദ്ധതി തയാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചുമായി സഹകരിച്ചാണ് ഭാരത് ബയോടെക് തദ്ദേശീയ കോവിഡ് വാക്സീനായ കോവാക്സീന്‍ വികസിപ്പിച്ചത്. നേരത്തെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടും ഫൈസറും രാജ്യത്ത് കോവിഡ് വാക്സീന്റെ അടിയന്തര ഉപയോഗത്തിന് അനുമതി തേടിയിരുന്നു. അനുമതി ലഭിച്ചാല്‍ വിതരണത്തിനായി നാലുകോടി ഡോസ് വാക്സീന്‍ തയ്യാറാണെന്നും കമ്ബനി അറിയിച്ചു. അമേരിക്കന്‍ കമ്ബനിയായ ഫൈസറും വാക്സീന് ഇന്ത്യയില്‍ അനുമതി തേടിയിരുന്നു. എന്നാല്‍, ഫൈസറിന്‍റെ വാക്സീന്‍ വളരെയധികം താഴ്ന്ന താപനിലയില്‍ മാത്രമേ സൂക്ഷിക്കാനാകൂ എന്നതുകൊണ്ട് നിലവില്‍ പ്രാവര്‍ത്തികമല്ല.

