Categories: Covid 19HealthKerala

കേരളത്തിന് കൂടുതൽ വാക്‌സിൻ: കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീല്‍ഡ് വാക്‌സിനടക്കം 9.85 ലക്ഷം ഡോസ് വാക്‌സിനുകൾ

തിരുവനന്തപുരം: സംസ്ഥാനത്തിന് 9,85,490 ഡോസ് വാക്‌സിന്‍ കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സംസ്ഥാനം വാങ്ങിയ 1,32,340 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും കേന്ദ്രം അനുവദിച്ച 6 ലക്ഷം കോവീഷീല്‍ഡ് വാക്‌സിനുമാണ് ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ 6 ലക്ഷം ഡോസ് വാക്‌സിന്‍ എത്തിച്ചത്. നേരത്തെ കെ.എം.എസ്.സി.എല്‍. മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്‌സിന്‍ എറണാകുളത്താണ് എത്തിയത്. മാത്രമല്ല 97,500 ഡോസ് കോവാക്‌സിനും 1,55,650 കോവീഷീല്‍ഡ് വാക്‌സിനും ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തുന്നതാണ്.

അതേസമയം ഇന്ന് കോവാക്‌സിന്‍ എത്തുന്നതോടെ കോവാക്‌സിന്‍ രണ്ടാം ഡോസ് എടുക്കുന്നവര്‍ക്ക് ഏറെ സഹായകരമാകുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിനാകെ 1,21,75,020 ഡോസ് വാക്‌സിനാണ് ലഭ്യമായത്. അതില്‍ 12,04,960 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 1,37,580 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 13,42,540 ഡോസ് വാക്‌സിനാണ് സംസ്ഥാനം വാങ്ങിയത്. 97,90,330 ഡോസ് കോവിഷീല്‍ഡ് വാക്‌സിനും 10,42,150 ഡോസ് കോവാക്‌സിനും ഉള്‍പ്പെടെ ആകെ 1,08,32,480 ഡോസ് വാക്‌സിന്‍ കേന്ദ്രം നല്‍കിയതാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

പലസ്തീനിലെ ഹമാസും അഫ്ഗാനിസ്ഥാനിലെ താലിബാനും ഒരു പോലെ: സല്‍മാന്‍ റുഷ്ദി

പലസ്തീന്‍ എന്ന രാജ്യത്ത് ഹമാസ് അധികാരത്തിലെത്തിയാല്‍ അത് താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാന്‍ പോലെയായിരിക്കുമെന്ന് എഴുത്തുകാന്‍ സല്‍മാന്‍ റുഷ്ദി. സാത്താനിക് വേഴ്‌സസ്…

37 mins ago

പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്ത് പൊങ്ങിയതിൽ അന്വേഷണം ! ഫോർട്ട് കൊച്ചി സബ് കളക്ടർക്ക് അന്വേഷണ ചുമതല

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തു പൊങ്ങിയ സംഭവത്തില്‍ അന്വേഷണം. അന്വേഷണത്തിനായി ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്,…

44 mins ago

ആകാശ ചുഴിയിൽ ആടിയുലഞ്ഞ് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ! ഒരു യാത്രക്കാരൻ കൊല്ലപ്പെട്ടു

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോയ വിമാനം ആകാശ ചുഴിയിൽ ശക്തമായി ആടിയുലഞ്ഞതിനെ തുടര്‍ന്ന് യാത്രക്കാരന്‍ മരിച്ചു. ബ്രിട്ടീഷ് പൗരനായ…

57 mins ago

‘രംഗണ്ണൻ’ അങ്കണവാടിയിലും !

അനുവാദമില്ലാതെ അങ്കണവാടിയിൽ കയറി 'ആവേശം' റീല്‍സെടുത്ത DMK നേതാവിന്റെ മകന് പറ്റിയ അക്കിടി കണ്ടോ ?

1 hour ago

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും: മോദി

കോണ്‍ഗ്രസ് മുങ്ങിയ കപ്പല്‍, തൃണമൂല്‍ ഓട്ട വീണ കപ്പലും! നേതാക്കന്മാരെ വലിച്ചുകീറി മോദി

2 hours ago

ആവേശം അതിരുകടന്നു ! അങ്കണവാടിയിൽ ‘രംഗണ്ണൻ’ റീൽ ഷൂട്ട് ; വെല്ലൂരില്‍ ഡി എം കെ നേതാവിന്റെ മകനെ പിടിച്ചകത്തിട്ട് പോലീസ്

ഏറ്റവും പുതിയ ഫഹദ് ഫാസില്‍ ചിത്രമായ ആവേശം വലിയ തരംഗമാണ് കേരളത്തിന് അകത്തും പുറത്തുമെല്ലാം സൃഷ്ടിച്ചത്. ഇതിന്‍റെ ഭാഗമായി സമൂഹമാദ്ധ്യമങ്ങളിലും…

2 hours ago