International

പിടിവിട്ട് കോവിഡ് : ചൈനയിൽ ഒരു വർഷത്തിന് ശേഷം വീണ്ടും കോവിഡ് മരണം; ആശങ്കയിൽ രാജ്യം

ബീജിങ്: ചൈനയിൽ ഒരു വര്‍ഷത്തിനുശേഷം വീണ്ടും കൊവിഡ്‌ (Covid) മരണം റിപ്പോര്‍ട്ട്‌ ചെയ്തു. വടക്കുകിഴക്കൻ പ്രവിശ്യയിലെ ജിലിനിലാണ്‌ 65, 87 വയസ്സുള്ള രണ്ടുപേർ മരിച്ചതെന്ന്‌ ദേശീയ ആരോഗ്യ കമീഷൻ അറിയിച്ചു. രാജ്യത്ത് ഒടുവില്‍ കോവിഡ് മരണം സ്ഥിരീകരിച്ചിരുന്നത് 2021 ജനുവരിയിലായിരുന്നു. ഇതിന് ശേഷം ചൈനയിലെ പ്രധാന ഭൂപ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ മരണമാണിത്. ഒമിക്രോണ്‍ വകഭേദമാണ് രാജ്യത്ത് രോഗികളുടെ എണ്ണം കുതിച്ചുയരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍.

2019ൽ വുഹാനിൽ കോവിഡ് പൊട്ടിപ്പുറപ്പെട്ടശേഷം കർശനനിയന്ത്രണങ്ങൾ രാജ്യത്തുടനീളം നടപ്പാക്കിയിരുന്നു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് മരണസംഖ്യ കുറയാൻ കാരണവും ഇതുതന്നെ. എന്നാൽ നിയന്ത്രണങ്ങൾ അയഞ്ഞതോടെ രോഗം വ്യാപിക്കുന്നത് ആശങ്കയുയർത്തിയിട്ടുണ്ട്. സമൂഹ വ്യാപനത്തിലൂടെ 2,157 പുതിയ കൊറോണ കേസുകളും ചൈനയിൽ റിപ്പോർട്ട് ചെയ്തു. ജിലിൻ പ്രവിശ്യയിലാണ് ഭൂരിഭാഗം രോഗികളുമുള്ളത്. ഹോങ്കോംഗിലും കൊറോണയുടെ അതിതീവ്ര വ്യാപനമാണ് റിപ്പോർട്ട് ചെയ്യുന്നത്.

കൊവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ നിരവധി നഗരങ്ങളില്‍ ചൈന ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4051 പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു. 2019ല്‍ ചൈനയിലെ വുഹാനിലാണ്‌ ആദ്യം കൊവിഡ്‌ സ്ഥിരീകരിച്ചത്‌.

Anandhu Ajitha

Share
Published by
Anandhu Ajitha
Tags: chinacovid19

Recent Posts

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ? | 3 I ATLAS

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

3 hours ago

ഇപ്പോൾ ഭാരതം ഭരിക്കുന്നത് ആണൊരുത്തൻ ! നന്ദികെട്ട തുർക്കിയ്ക്ക് അടുത്ത തിരിച്ചടിയുമായി മോദി

തുർക്കിക്കെതിരായ നടപടികൾ ഭാരതം അവസാനിപ്പിക്കുന്നില്ല. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന…

3 hours ago

ഭാരതത്തിൻ്റെ അതിശയകരമായ ലോഹവിദ്യ

പുരാതന ഭാരതത്തിലെ ലോഹവിദ്യ (Metallurgy) ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഒന്നാണ്. ആധുനിക ശാസ്ത്രം വികസിക്കുന്നതിനും നൂറ്റാണ്ടുകൾക്ക് മുമ്പ് തന്നെ സങ്കീർണ്ണമായ…

3 hours ago

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ ! അണിയറയിൽ ഒരുങ്ങുന്നത് വജ്രായുധം

ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…

3 hours ago

ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

3 hours ago

ബംഗ്ലാദേശിൽ ഇസ്‌ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം !!! ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കിരയാക്കി! ‘ലാസ്റ്റ് വാണിങ്’ പോസ്റ്റർ പതിപ്പിച്ചു; ഹിന്ദുക്കൾ സംഘടിച്ചാൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ഇനിയും ആക്രമിക്കപ്പെടുമെന്നും ഭീഷണി

ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…

14 hours ago