വാരാണസി: പശു അനേകം ആളുകൾക്ക് മാതാവും പുണ്യവുമാണെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. മാത്രമല്ല കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാർഗം കന്നുകാലികളെ ആശ്രയിച്ചാണെന്നും പലരും ഇക്കാര്യം മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ തന്റെ പാർലമെന്റ് മണ്ഡലമായ വാരണാസിയിൽ 2095 കോടി രൂപയുടെ 27 പദ്ധതികളുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി തറക്കല്ലിടലിനു ശേഷം നടന്ന് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
പശുക്കളെയും എരുമകളെയും കുറിച്ച് തമാശകൾ പറയുന്നവർ കോടിക്കണക്കിന് ആളുകളുടെ ഉപജീവനമാർഗം കന്നുകാലികളെ ആശ്രയിച്ചിരിക്കുന്നുവെന്നത് മറക്കുന്നുവെന്ന് പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.
‘പശു നമുക്ക് അമ്മയാണ്, പവിത്രമാണ്, ചിലർ അതിനെ പാപമായി കാണുന്നു’, പ്രധാനമന്ത്രി പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം മുൻഗണന ‘സബ്കാ സാത്ത്, സബ്കാ വികാസ് ആണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം 10 ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് മോദി വാരണാസി സന്ദർശിക്കുന്നത്. വ്യാഴാഴ്ച രാവിലെ വാരണാസിയിൽ എത്തിയ അദ്ദേഹം ഉത്തർപ്രദേശ് സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി ഫുഡ് പാർക്കിലെ കാർഖിയോണിൽ ‘ബനാസ് ഡയറി സങ്കുലിന്റെ’ തറക്കല്ലിട്ടു. 30 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ ഡയറി ഹോം ഏകദേശം 475 കോടി രൂപ ചെലവിൽ ആണ് നിർമ്മിക്കുക. പ്രതിദിനം ഏകദേശം 5 ലക്ഷം ലിറ്റർ പാൽ സംസ്കരിക്കാനാകുമെന്നാണ് അധികൃതർ പറയുന്നത്.
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…
ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി…
ആർഷഭാരത പാരമ്പര്യത്തിന്റെയും സനാതന ധർമ്മമൂല്യങ്ങളുടെയും ഉൽപത്തിഭൂമിയായ ഭാരതത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മുംബൈ, ആഗോള ഹൈന്ദവ സംഗമത്തിന് വേദിയാകാനൊരുങ്ങുന്നു. 2026 ഡിസംബർ…
ദുബായ് : പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധസാഹചര്യം ശക്തമാകുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം പുതിയൊരു സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമെന്ന ആശങ്കയ്ക്കിടെ,…
കേരള കോൺഗ്രസിൽ മന്ത്രിസ്ഥാനത്തെയും കെ.പി.സി.സി അധ്യക്ഷ പദവിയെയും ചൊല്ലി പുതിയ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. എ.പി. അനിൽകുമാർ കെ.പി.സി.സി അധ്യക്ഷനാകുന്നതിനായി…
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…