കണ്ണൂര്‍- ബി ജെ പിയുടെ വളര്‍ച്ചയെ പ്രതിരോധിക്കാനും പുതുതലമുറയെ സംഘടനയിലേക്ക് ആകര്‍ഷിക്കുന്നതിനുമായി സി പി ഐ വേദം പഠിപ്പിക്കുന്നു.
കണ്ണൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ ഇ ബാലറാം സ്മാരക ട്രസ്റ്റിന്‍റെ ആഭിമുഖ്യത്തിലാണ് സി പി ഐ വേദപഠനത്തിന്‍റെ ആദ്യഘട്ട പരിപാടി സംഘടിപ്പിക്കുന്നത്. എന്‍ ഇ ബാലറാം ജന്മശതാബ്ദി സമാപനത്തിന്‍റെ ഭാഗമായി ഈ മാസം 25 മുതല്‍ മൂന്ന് ദിവസം നീളുന്ന സെമിനാറിന് ഭാരതീയം-2019 എന്നാണ് പേരിട്ടിരിക്കുന്നത്.
ആര്‍ എസ് എസിന്‍റെ നിയന്ത്രണത്തിലുള്ള ബാലഗോകുലം കൃഷ്ണാഷ്ടമി നാളില്‍ നടത്തുന്ന ശോഭയാത്രയ്ക്ക് സി പി എം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബദല്‍ സാംസ്കാരിക യാത്ര നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കൗമാരക്കാരെ ആകര്‍ഷിക്കാന്‍ പുത്തന്‍ തന്ത്രവുമായി സി പി ഐ രംഗത്തിറങ്ങുന്നത്. വേദം,പുരാണം,ഇതിഹാസം എന്നിവയില്‍ പരിജ്ഞാനമുള്ള പ്രമുഖരാണ് സെമിനാറില്‍ ക്ലാസെടുക്കുക.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 പേര്‍ക്കാണ് പ്രവേശനം.ഭാരവാഹികളുടെ വിശദമായ സൂക്ഷ്മപരിശോധനകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.ആറ് മാസത്തിനകം സംസ്ഥാനത്ത് മുഴുവന്‍ വേദസെമിനാര്‍ നടത്താനാണ് പരിപാടി.സി പി ഐ ദേശീയ സെക്രട്ടറി ഡി രാജ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…