Kerala

“സിപിഎം ഹിന്ദുസമൂഹത്തെ വെല്ലുവിളിക്കുന്നു; ഈ സ്പീക്കറുടെ കീഴിൽ നിയമസഭാ സമ്മേളനത്തിന് കോൺഗ്രസ് സഹകരിക്കുമോ ?” – കേന്ദ്ര മന്ത്രി വി.മുരളീധരൻ

ഗണപതി ഭഗവാനെ അവഹേളിച്ചതിൽ തിരുത്തിനോ മാപ്പുപറച്ചിലിനോ തയാറല്ലെന്ന സിപിഎമ്മിന്‍റേയും സ്പീക്കറുടേയും നിലപാട് ഹൈന്ദവസമൂഹത്തോടുള്ള വെല്ലുവിളിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ തുറന്നടിച്ചു. ഹൈന്ദവരെ അടച്ചാക്ഷേപിച്ചും അവജ്ഞയോടെ കണ്ടുമാണ് സിപിഎം മുന്നോട്ടുപോകുന്നതെന്നും ശാസ്ത്രീയ വിശദീകരണവും ചർച്ചകളും ഹൈന്ദവവിശ്വാസത്തിൽ മാത്രമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. സ്പീക്കറുടെ മതത്തിന്‍റെ കാര്യം വരുമ്പോൾ നിലപാട് മറിച്ചാണ്. സയന്‍റിഫിക് ടെംപർ ഒരു മതത്തിൽ മാത്രം പോരെന്നും അദ്ദേഹം വിമർശിച്ചു.

“‘ വിനായകാഷ്ടകം’ എഴുതിയ ശ്രീനാരായണഗുരുദേവൻ അന്ധവിശ്വാസങ്ങളെ പ്രചരിപ്പിക്കുകയായിരുന്നുവെന്ന അഭിപ്രായം സിപിഎമ്മിനുണ്ടോ ? എൻഎസ്എസ്, എസ്എൻഡിപി സംഘടനകൾ അമർഷം പ്രകടിപ്പിച്ചിട്ടും സിപിഎം മുഖവിലക്കെടുത്തില്ല. തിരുത്ത് വേണമെന്ന് ആവശ്യപ്പെട്ട കോൺഗ്രസ് ഇനിയെന്ത് നിലപാട് സ്വീകരിക്കുമെന്ന് പറയണം. ഈ സ്പീക്കറുടെ കീഴിൽ നിയമസഭാ സമ്മേളനത്തിന് കോൺഗ്രസ് സഹകരിക്കുമോ ?

ക്ഷേത്രങ്ങളെ ആർഎസ്എസ് ആയുധശാലകളാക്കുന്നുവെന്ന് കുപ്രചാരണം നടത്തി സംഘത്തെ കടന്നാക്രമിച്ചവർ പോപ്പുലർ ഫ്രണ്ടിന്‍റെ ആയുധസംഭരണശാലയോട് കണ്ണടച്ചു. ഗ്രീൻവാലിയിൽ കേരളം ഭരിച്ചവർ കൈക്കൌണ്ട നിലപാട് നമ്മൾ കണ്ടതാണ് “- വി.മുരളീധരൻ ദില്ലിയിൽ പറഞ്ഞു

Anandhu Ajitha

Recent Posts

പ്രവാസികൾക്ക് കൈത്തങ്ങായി പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി ! ദുബായിൽ നടന്ന നീതി മേളയ്ക്ക് മികച്ച പ്രതികരണം

ദുബൈ: പ്രവാസി ഇന്ത്യ ലീഗൽ സർവീസ് സൊസൈറ്റി പ്രവാസികൾക്കായി നീതിമേള സംഘടിപ്പിച്ചു. യുഎഇയിലെ മുപ്പത്തോളം മലയാളി പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ദുബായിൽ ഖിസൈസിലെ…

3 mins ago

സൂര്യനെല്ലി കേസ് അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തി ! മുൻ DGP സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

സൂര്യനെല്ലി കേസ് അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയ മുൻ ഡിജിപി സിബി മാത്യൂസിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. സിബി മാത്യൂസ് രചിച്ച…

33 mins ago

റീസി ഭീകരാക്രമണത്തിന് മൂന്നു പ്രത്യേകതകളുണ്ട് ! അതുകൊണ്ടുതന്നെ തിരിച്ചടി ഉറപ്പാണ് I KASHMIR

വമ്പൻ സേനാ നീക്കങ്ങൾ തുടങ്ങി ! മോദി ദുർബലനല്ലെന്ന് ഉടൻ ജിഹാദികൾ മനസ്സിലാക്കും I AMITSHAH

41 mins ago

ബലിദാനി വാടിക്കൽ രാമകൃഷ്ണന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ; ആരതി ഉഴിഞ്ഞ് വരവേറ്റ് കുടുംബം

കേരളത്തിലെ ആദ്യ ബലിദാനി വാടിക്കൽ രാമകൃഷ്ണന്റെ വീട് സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാമാനിക്കുന്ന് ക്ഷേത്ര ദർശനത്തിനു ശേഷമാണ് വാടിക്കൽ…

1 hour ago

കുവൈറ്റ് അപകടത്തിന് ഉത്തരവാദിയായ കമ്പനിക്ക് മലയാള സിനിമാ, മാദ്ധ്യമ മേഖലകളിൽ വൻ സ്വാധീനം; തിരുവല്ല സ്വദേശിയായ കെ ജി ഏബ്രഹാമിന്റെ എൻ ബി ടി സി യെ കുറിച്ച് മലയാള മാദ്ധ്യമങ്ങൾ പൂഴ്ത്തിവെക്കുന്ന വിവരങ്ങളിതാ !

തിരുവനന്തപുരം: 24 മലയാളികളടക്കം 49 ജീവനുകളെടുത്ത കുവൈറ്റ് തീപിടിത്തം നടന്നത് ഒരു മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ ക്യാമ്പിലാണ്. തിരുവല്ല നിരണം…

1 hour ago

വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം ക്യാമ്പസുകളിൽ പാടില്ല !നിയമലംഘനം നടത്തുന്ന വ്‌ളോഗര്‍മാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: വാഹനങ്ങൾ ഉപയോഗിച്ചുള്ള വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം ക്യാമ്പസുകളിൽ വേണ്ടെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സർക്കാർ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.…

1 hour ago