Categories: KeralaPolitics

ഭൂമിയേറ്റെടുക്കലിന്റെ മറവിൽ നടന്നത് കോടികളുടെ അഴിമതി; സിപിഎം സംസ്ഥാന നേതൃത്വത്തിന് പ്രാദേശിക ഘടകത്തിന്റെ പരാതി

പാലക്കാട്: പാലക്കാട് റൈസ് പാർക്ക് ഭൂമിയേറ്റെടുക്കലിൽ വൻ അഴിമതിനടന്നതായി പരാതി. ആരോപണവുമായി സിപിഎമ്മിലെ തന്നെ ഒരു വിഭാഗമാണ് രംഗത്തെത്തിയത്. ഇതുസംബന്ധിച്ച് സിപിഎം പ്രാദേശിക ഘടകത്തിലെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ഭൂമിയേറ്റെടുക്കലിന്റെ മറവിൽ രണ്ടു കോടി രൂപയുടെ അഴിമതി നടന്നു എന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കണ്ണമ്പ്രയില്‍ റൈസ് പാര്‍ക്ക് സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത്. സിപിഎം നിയന്ത്രണത്തിലുള്ള 36 സഹകരണ ബാങ്കുകളുടെ കൂട്ടായ്മയിലാണ് ഇതിനായി ഭൂമി വാങ്ങാനുള്ള ധനസമാഹരണം നടത്തിയത്. ഇതിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിനായിരുന്നു ഭൂമി വാങ്ങാനുള്ള ചുമതല. 27.66 ഏക്കര്‍ ഭൂമി പദ്ധതിക്കായി കണ്‍സോര്‍ഷ്യം വാങ്ങി. റോഡോ, മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത സ്ഥലം ഏക്കറിന് 23 ലക്ഷം രൂപ നിരക്കില്‍ ആറരക്കോടിയോളം രൂപയ്ക്കാണ് വാങ്ങിയത്. എന്നാല്‍ ഈ മേഖലയില്‍ ഏക്കറിന് 16 ലക്ഷം രൂപ മാത്രമാണ് ഭൂമി വില എന്നിരിക്കെ 7 ലക്ഷം രൂപ അധിക നിരക്കില്‍ ഭൂമി വാങ്ങിയതില്‍ ക്രമക്കേട് ഉണ്ടെന്നാണ് കണ്ണമ്പ്രയിലെ സിപിഐഎം പ്രാദേശിക ഘടകത്തിലെ ഒരുവിഭാഗം പരാതി നല്‍കിയത്. ഈ ഇടപാടില്‍ കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കിയവര്‍ക്ക് കമ്മിഷനായി രണ്ട് കോടിയോളം രൂപ ലഭിച്ചെന്നും പരാതിയില്‍ പറയുന്നു. അതേസമയം പരാതിയിൽ അന്വേഷണം നടത്താൻ രണ്ടംഗ കമ്മീഷനെ നിയോഗിച്ചതായി സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കി.

സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കുകളുടെ കൂട്ടായ്മയാണ് പദ്ധതിയ്ക്കായുള്ള പണം നല്‍കിയത്. ഒരു കോടി രൂപയായിരുന്നു ഓരോ ബാങ്കുകളുടെയും വിഹിതം. ഇതില്‍ 20 മുതല്‍ 50 ലക്ഷം വരെ ഓരോ ബാങ്കുകളും കണ്‍സോര്‍ഷ്യത്തിന് നല്‍കിയിട്ടുണ്ട്. ഭൂമി ഇടപാടില്‍ സംശയമുയര്‍ന്നതോടെ പല സഹകരണ ബാങ്കുകളും പണം നല്‍കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്. ക്രമക്കേടുമായി ബന്ധപ്പെട്ട പരാതി കഴിഞ്ഞ ജനുവരിയില്‍ ഒരു വിഭാഗം പ്രാദേശിക നേതാക്കള്‍ ജില്ലാ ഘടകത്തിന് നല്‍കിയിരുന്നു. കണ്‍സോര്‍ഷ്യത്തിന് നേതൃത്വം നല്‍കിയവരുടെ അഴിമതി പങ്കാളിത്തം അന്വേഷിച്ച് നടപടിയെടുക്കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ പരാതി നല്‍കിയിട്ടും ജില്ലാ നേതൃത്വം അവഗണിച്ചതോടെയാണ് സംസ്ഥാന കമ്മിറ്റിക്ക് പരാതി നല്‍കിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

കേരളത്തിലും നരേന്ദ്രമോദി തരംഗമെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കും

കേരളത്തിലെ മോദി വിരുദ്ധ പ്രൊപോഗാണ്ട മദ്ധ്യമങ്ങൾക്കുള്ള തിരിച്ചടിയാകും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാവ് ആർ എസ് രാജീവ് I R…

5 mins ago

ഇനി വോട്ടെണ്ണലിന് കാണാം …!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

ഇനി വോട്ടെണ്ണലിന് കാണാം ...!പിടിച്ചുനിൽക്കാൻ വെല്ലുവിളികളുമായി സിപിഎം |MV GOVINDAN

13 mins ago

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന് ! ആദ്യ ഫലസൂചനകള്‍ പുറത്ത്

46 mins ago

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

3 hours ago

വേനലവധി കഴിഞ്ഞു, ഇനി പഠന കാലം! സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങൾ

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ.…

3 hours ago

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫ​ല​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ക്സി​റ്റ് പോ​ൾ സ​ർ​വേ ന​ട​ത്തി​യ​വ​ർ​ക്ക് ഭ്രാ​ന്താ​ണെ​ന്നും…

4 hours ago