Categories: FeaturedIndia

സെല്‍ഫി നിരോധനം ഏര്‍പ്പെ‌ടുത്തിയ നാ‌ട്; ഈ ജില്ലയിൽ നിങ്ങൾ എവിടെവച്ച് സെൽഫി എടുത്താലും കുടുങ്ങും!!!

സെല്‍ഫി നിരോധനം ഏര്‍പ്പെ‌ടുത്തിയ നാ‌ട്; ഈ ജില്ലയിൽ നിങ്ങൾ എവിടെവച്ച് സെൽഫി എടുത്താലും കുടുങ്ങും!!! | DANG IN GUJARAT

സെൽഫി എടുക്കുക എന്നത് പുതുതലമുറയുടെ ഒരു പാഷനാണ്. എവിടെപ്പോയാലും ഇന്ന് ആ സ്ഥലങ്ങൾ എല്ലാം ക്യാമറയിൽ പകർത്തുക എന്നതാണ് പൊതുവേയുള്ള ഒരു രീതി. മൊബൈൽ ഫോണിന്റെ ഉപയോഗം വർധിച്ചതും സെൽഫി കൂടുതൽ പ്രചാരത്തിലാക്കി കഴിഞ്ഞു. ഇന്ന് ഇത് പലർക്കും ഒരു ശീലമാണ്. എന്നാൽ ഇത്തരത്തിലുള്ള സെൽഫി എടുക്കൽ പലപ്പോഴും അപകടത്തിലേക്കാണ് നയിക്കുന്നത്. നിരവധി മരണങ്ങളാണ് അപകടകരമായ സാഹചര്യത്തിൽ നിന്നും സെൽഫിയെടുത്തത് മൂലം ഉണ്ടായത്. അതുകൊണ്ട് തന്നെ ഇതേ തുടർന്ന് നിരവധി സ്ഥലങ്ങളിൽ സെൽഫി എടുക്കുന്നത് നിരോധിച്ചിട്ടുണ്ട്. അത്തരത്തിൽ നിരോധിച്ചിരിക്കുകയാണ് ഗുജറാത്തിലെ ഡാങ് ജില്ലയിൽ.

സപുതാര ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഉള്‍പ്പെ‌ടുന്ന ഡാങ് ജില്ലയിലാണ് സെല്‍ഫിക്ക് വിലക്കുമായി എത്തിയിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ അനുസരിച്ച്, ഗുജറാത്തില്‍ ഇത്തരത്തില്‍ സെല്‍ഫി എടുക്കുന്നതിനു നിരോധനം ഏര്‍പ്പെടുത്തിയ ജില്ലയാണ് ഡാങ്. പ്രത്യേകിച്ച് ധാരാളം വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന സ്ഥലങ്ങളിൽ ആണ് നിരോധനം കര്‍ശനമാക്കിയിരിക്കുന്നത്.

നിരോധിക്കപ്പെട്ട ഇടത്ത് സെല്‍ഫി എടുക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പോലീസ് ഇതിനെ കുറ്റകൃത്യമായി തന്നെയാവും പരിഗണിക്കുക.അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ടി കെ ദാമർ ജൂൺ 23 ന് പ്രസിദ്ധീകരിച്ച പരസ്യ വിജ്ഞാപനം അനുസരിച്ച് ഈ ഉത്തരവ് ലംഘിച്ച് ആരെങ്കിലും പിടിക്കപ്പെട്ടാൽ, ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 188 പ്രകാരം കേസെടുക്കുമെന്ന് വിജ്ഞാപനത്തിൽ മുന്നറിയിപ്പ് നൽകുന്നു.

സെൽഫികൾ എടുക്കുന്നത് വിനോദസഞ്ചാരികളുടെ ഹോട്ട്‌സ്‌പോട്ടുകളിൽ മാത്രമായി പരിമിതപ്പെടുന്നില്ലെന്നും പാറക്കൂട്ടങ്ങൾ, റോഡുകൾ, നദികൾ, വെള്ളച്ചാട്ടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലും ഇത് വ്യാപകമാണെന്നും അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് വിശദീകരിച്ചു. ആളുകളുടെ ഇത്തരം അപകടകരമായ പെരുമാറ്റം കണക്കിലെടുത്ത് ജില്ല മുഴുവൻ നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെല്‍ഫി എടുക്കുന്നതിന് മാത്രമല്ല, മഴക്കാലത്ത് കുളിക്കാനോ വസ്ത്രങ്ങൾ കഴുകാനോ ജോലികൾ ചെയ്യാനോ പ്രദേശവാസികൾ ഏതെങ്കിലും ജലാശയങ്ങളിലേക്കോ നദികളിലേക്കോ പ്രവേശിക്കുന്നതും നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

മമതയുടെ ലക്ഷ്യം മുന്നണി നേതൃസ്ഥാനമാണോ ?

മമത ബാനർജി എന്തു കൊണ്ടാണ് ഇൻഡി സഖ്യത്തിന്റെ നിർണായക യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നത് ? കാരണം അറിഞ്ഞാൽ നിങ്ങൾ…

17 mins ago

ദില്ലി ഹൈക്കോടതിയിൽ സി എം ആർ എൽ കൊടുത്ത ഹർജി ഗോവിന്ദ !

കോടതിയിൽ സമർപ്പിച്ച് കേസ് സ്റ്റാറ്റസ് റിപ്പോർട്ടിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

32 mins ago

സൽമാൻ ഖാനോട് കു-ടി-പ്പ-ക-യു-ള്ള ഗാങ്ങിനെ പാക്കിസ്ഥാൻ വിലക്കെടുക്കുന്നോ ?

കൊ-ല്ലാ-നെ-ത്തി-യ-ത് അറുപതംഗ സംഘം ! ഫാം ഹൗസിൽ വച്ച് വ-ക-വരുത്താൻ നീക്കം ! പൊളിച്ചടുക്കി മുംബൈ പോലീസ്

54 mins ago

പുരാവസ്തു കേസ് ;പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണം!ഡിവൈഎസ്പിക്കെതിരെ അന്വേഷത്തിന് ഉത്തരവിട്ട് ഹൈക്കോടതി

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈ…

2 hours ago