Sunday, May 19, 2024
spot_img

പാലക്കാട് വൻ സ്പിരിറ്റ് വേട്ട; അഞ്ച് പേർ പിടിയിൽ

പാലക്കാട്: പാലക്കാട് വൻ സ്പിരിറ്റ് ശേഖരം പിടികൂടി. ജില്ലയിലെ അണക്കപ്പാറയില്‍ ഗോഡൗണില്‍ സൂക്ഷിച്ച 12 കന്നാസ് സ്പിരിറ്റും, 20 കന്നാസ് വെള്ളം കലര്‍ത്തിയ സ്പിരിറ്റുമാണ് പിടികൂടിയത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗമാണ് പരിശോധന നടത്തിയത്. വ്യാജ കള്ള് നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്.

അതോടൊപ്പം ഗോഡൗണിൽനിന്ന് വ്യാജ കള്ളും, രണ്ട് വാഹനങ്ങളും എക്സൈസ് പിടിച്ചെടുത്തു. കട്ടിലിനടിയില്‍ പ്രത്യേക അറയില്‍ സൂക്ഷിച്ച നിലയിലായിരുന്നു സ്പിരിറ്റ്. സംഭവത്തില്‍ അഞ്ചുപേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. എന്നാൽ പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ഇവർ സ്വാധീനിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles