കൊച്ചി: ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ സൈബർ ആക്രമണം. ഇടത് സമൂഹമാദ്ധ്യമ ഹാൻഡിലുകളാണ് ജസ്റ്റിസ് ദേവനെതിരെ സൈബർ ആക്രമണം നടത്തുന്നത്. കഴിഞ്ഞ ദിവസം പൊതു ഇടങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന ഫ്ളക്സ് ബോർഡുകൾ എടുത്തുമാറ്റാൻ അദ്ദേഹം ഉത്തരവിട്ടിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷ വിമർശനവും കോടതി നടത്തിയിരുന്നു. ഇതിൽ രോക്ഷാകുലരായ ചിലരാണ് സൈബർ ആക്രമണം നടത്തിയത്. ചില സിപിഎം പ്രാദേശിക നേതാക്കളാണ് സൈബർ ആക്രമണത്തിന് നേതൃത്വം നൽകിയത്.
കഴിഞ്ഞ സെപ്റ്റംബറിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പങ്കെടുത്ത ഒരു പൊതുപരിപാടിയുടെ പോസ്റ്റർ പതിപ്പിച്ചിരുന്നു. സംഘാടകർ സ്ഥാപിച്ച പോസ്റ്ററുകൾ അന്ന് തന്നെ അദ്ദേഹം ഇടപെട്ട് മാറ്റിയിരുന്നു. അതിന്റെ ചിത്രങ്ങൾ സഹിതമാണ് ഇപ്പോൾ സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്നത്.ഇടത് ഹാൻഡിലുകളിൽനിന്ന് മോശം പദപ്രയോഗം ഉൾപ്പെടയുള്ള കമെന്റുകൾ വരുന്നുണ്ട്. കുടുംബാംഗങ്ങളെ അടക്കം അധിക്ഷേപിക്കുന്ന പോസ്റ്റുകളുമുണ്ട്. കോടതിവിധി പ്രഖ്യാപിച്ച ജഡ്‌ജിക്കെതിരെ ഉണ്ടായ നിയമവിരുദ്ധ നീക്കമാണ് സൈബർ ആക്രമണമെന്നും ഇത് കടുത്ത കോടതിയലക്ഷ്യ നടപടികൾ ക്ഷണിച്ചുവരുത്തുമെന്നും വിദഗ്ദ്ധർ പറയുന്നു.
സർക്കാരിനെ പ്രതിസന്ധിയിലാക്കിയ നിരവധി വിധി പ്രസ്താവങ്ങൾ നടത്തിയ ന്യായാധിപൻ എന്ന നിലയിൽ ഇടതുപക്ഷത്തിന്റെ കണ്ണിലെ കരടായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മാറിയിരുന്നു. പെൻഷൻ മുടങ്ങിയതിനെതിരെ എത്തിയ ഹർജികളിൽ അദ്ദേഹം സർക്കാരിനെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…