Kerala

വഞ്ചിയൂരിലെ റോഡ് അടച്ചുള്ള സിപിഎം സമ്മേളനം! ഡിജിപി റിപ്പോർട്ട് സമർപ്പിച്ചു ; റോഡ് കുത്തിപ്പൊളിച്ചാണ് സ്റ്റേജിന് കാൽ നാട്ടിയതെങ്കിൽ കേസ് വേറെയാകുമെന്ന് ഹൈക്കോടതി; സംഘാടകരും പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടിവരും

കൊച്ചി : വഞ്ചിയൂരിൽ റോഡ് അടച്ച് സിപിഎം സമ്മേളനം നടത്തിയ സംഭവത്തിൽ ഡിജിപി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പരിപാടികൾക്ക് അനുമതി നൽകേണ്ടെന്ന് നേരത്തെ സർക്കുലർ ഇറക്കിയിട്ടുണ്ടെന്നും വഞ്ചിയൂർ സംഭവം അറിഞ്ഞ ഉടനെ തന്നെ ഇടപെട്ടെന്നും ഡിജിപി വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നിൽ മാർ​ഗതടസം സൃഷ്ടിച്ച സിപിഐ സമരത്തിനെതിരെയും കേസെടുത്തിരുന്നു. കൂടുതൽ നടപടിക്ക് നിർദേശം നൽകി പുതിയ സർക്കുലർ ഇറക്കുമെന്നും ഡിജിപി അറിയിച്ചു.

അതേസമയം റോഡ് അടച്ചുള്ള സിപിഎം ഏരിയ സമ്മേളനത്തിൽ സംഘാടകരും പങ്കെടുത്തവരും പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി . റോഡ് കുത്തിപ്പൊളിച്ചാണ് പൊതുസമ്മേളനത്തിന്‍റെ സ്റ്റേജിന് കാൽ നാട്ടിയതെങ്കിൽ കേസ് വേറെയാണ്. സെക്രട്ടറിയേറ്റിന് മുന്നില്‍ വഴി തടഞ്ഞാണ് ജോയിന്‍റ് കൗണ്‍സിലിന്‍റെ സമരം നടന്നത്. എങ്ങനെയാണ് ഇത്തരം പരിപാടികൾക്ക് സ്റ്റേജ് കെട്ടുക. ഇത്തരം പ്രവൃത്തികൾക്ക് ക്രിമിനൽ നടപടി പ്രകാരം കേസെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

തിരുവനന്തപുരം വഞ്ചിയൂരിൽ പൊതുവഴിയിൽ സിപിഎം ഏരിയ സമ്മേളനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന പൊലീസ് മേധാവി, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ എന്നിവരെ എതിർകക്ഷികൾ ആക്കിയാണ് ഹർജി നൽകിയത്.

യാത്രാവകാശത്തെ തടസ്സപ്പെടുത്തുന്നതാണ് റോഡ് തടഞ്ഞുള്ള പരിപാടിയെന്ന് നിരീക്ഷിച്ച കോടതി, ഹൈക്കോടതിയുടെ തന്നെ മുൻ ഉത്തരവുകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി. കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിൽ പൊലീസും സർക്കാരും കാണിക്കുന്ന അലംഭാവത്തെയും കോടതി വിമർശിച്ചു. ഹൈക്കോടതി ഉത്തരവിൻറെ അടിസ്ഥാനത്തിൽ പുറപ്പെടുവിപ്പിച്ച സർക്കുലറുകൾ കോൾഡ് സ്റ്റോറേജിലാണോ എന്നും കോടതി ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിയോടും സിറ്റി പൊലീസ് കമ്മീഷണറോടും ഹൈക്കോടതി വിശദീകരണം തേടി. വ്യാഴാഴ്ച സ്റ്റേഷൻ ഹൗസ് ഓഫീസർ മതിയായ രേഖകൾ സഹിതം കോടതിയിൽ നേരിട്ട് ഹാജരാകണമെന്നും ഡിവിഷൻ ആവശ്യപ്പെട്ടു.

B4 Admin

Share
Published by
B4 Admin

Recent Posts

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

6 hours ago

അഭിജീത് ദിപ്‌കെയ്ക്ക് കുടുംബവുമായി സംസാരിക്കാനുള്ള അനുമതി നിഷേധിച്ചെന്ന നാടകം പൊളിഞ്ഞു. മുത്തശ്ശിയുടെ നിര്യാണത്തെ തുടര്‍ന്ന് അഭിജീത് ദിപ്‌കെയ്ക്ക് വിമാന ടിക്കറ്റും ഫോണ്‍ കോളും ഉള്‍പ്പെടെയുള്ള എല്ലാവിധ സഹായങ്ങളും വാഗ്ദാനം ചെയ്തുവെന്ന് ഡല്‍ഹി പൊലീസ്. വീഡിയോ പുറത്തുവിട്ടു

അഭിജീത് ദിപ്‌കെയുടെ മുത്തശ്ശിയുടെ വിയോഗത്തെക്കുറിച്ചുള്ള വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് മടങ്ങാനുള്ള വാഗ്ദാനം നിരസിക്കുന്ന ദൃശ്യങ്ങള്‍ ഡല്‍ഹി പൊലീസ്…

7 hours ago

മൊബൈല്‍ പവര്‍ ബാങ്ക് വില്ലനായി. യാത്രക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഇന്‍ഡിഗോ വിമാനത്തിലുണ്ടായ വന്‍ തീപിടിത്തം ഒഴിവായത് ഇങ്ങനെ. ഇന്‍ഡിഗോ വിമാനം ഹൈദരാബാദില്‍ അടിയന്തരമായി ഇറക്കി

ഒരു വലിയ സുരക്ഷാ ആശങ്കയ്ക്കിടയാക്കിക്കൊണ്ട്, ഇന്‍ഡിഗോ വിമാനത്തിന്റെ ഓവര്‍ഹെഡ് ലഗേജ് കമ്പാര്‍ട്ട്‌മെന്റില്‍ തീപിടിത്തമുണ്ടായി. തുടര്‍ന്ന് വിമാനം ഹൈദരാബാദിലേക്ക് വഴിതിരിച്ചുവിടുകയും അവിടെ…

8 hours ago

സിമന്റ് ചാക്കുകളില്‍ വിരിഞ്ഞ ആകാശക്കാഴ്ച. 15,000 സിമന്റ് ബാഗുകള്‍ കൊണ്ട് 70 അടിയുള്ള മാ ദുര്‍ഗ്ഗാ രൂപമൊരുക്കി അദാനി സിമന്റ്. നവരാത്രി ആഘോഷങ്ങളില്‍ വേറിട്ട അദ്ഭുത കാഴ്ച

നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായതോടെ, ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ സിമന്റ് ഉല്‍പ്പാദകരായ 'അദാനി സിമന്റ്', നവരാത്രി-ദുര്‍ഗ്ഗാപൂജ കാമ്പയിന്റെ ഭാഗമായി മധ്യപ്രദേശിലെ…

8 hours ago