CPM goon attack in Srikariyam; Yuva Morcha leader hit on head injured; accused DYFI leader Ashwin protected by councilor
തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎം ഗുണ്ടാ ആക്രമണം. സിപിഎം ആക്രമണത്തിൽ യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അഭിലാഷിന് ഗുരുതരമായി പരിക്കേറ്റു. ഡിവൈഎഫ്ഐ നേതാവും കഞ്ചാവ് കേസിലെ പ്രതിയുമായ അശ്വിനെതിരെ പോലീസ് കേസെടുത്തു.
രാത്രി എട്ടുമണിയോടെ കല്ലമ്പള്ളി കരിമ്പുംകോണം ദേവീക്ഷേത്രത്തിന് മുന്നിലായിരുന്നു ആക്രമണം. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചത് ചോദ്യം ചെയ്തതിനാണ് യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അഭിലാഷിന്റെ തലതല്ലിപ്പൊട്ടിച്ചു. സാരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവം അറിഞ്ഞ് ശ്രീകാര്യം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും സിപിഎം കൗൺസിലർ സജുവിന്റെ നേതൃത്വത്തിലെത്തിയ സംഘം അശ്വിനെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കാമെന്ന് പോലീസ് ഉറപ്പ് നൽകിയതിന് ശേഷമാണ് യുവമോർച്ച, ബിജെപി പ്രവർത്തകർ പിരിഞ്ഞത്.
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…