Tuesday, September 22, 2026

ശ്രീകാര്യത്ത് സിപിഎം ഗുണ്ടാ ആക്രമണം; യുവമോർച്ച നേതാവിനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു;പ്രതിയായ ഡിവൈഎഫ്ഐ നേതാവ് അശ്വിനെ സംരക്ഷിച്ച് കൗൺസിലർ

തിരുവനന്തപുരം: ശ്രീകാര്യത്ത് സിപിഎം ഗുണ്ടാ ആക്രമണം. സിപിഎം ആക്രമണത്തിൽ യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അഭിലാഷിന് ​ഗുരുതരമായി പരിക്കേറ്റു. ഡിവൈഎഫ്ഐ നേതാവും കഞ്ചാവ് കേസിലെ പ്രതിയുമായ അശ്വിനെതിരെ പോലീസ് കേസെടുത്തു.

രാത്രി എട്ടുമണിയോടെ കല്ലമ്പള്ളി കരിമ്പുംകോണം ദേവീക്ഷേത്രത്തിന് മുന്നിലായിരുന്നു ആക്രമണം. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖരന്റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചത് ചോദ്യം ചെയ്തതിനാണ് യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി അഭിലാഷിന്റെ തലതല്ലിപ്പൊട്ടിച്ചു. സാരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവം അറിഞ്ഞ് ശ്രീകാര്യം പോലീസ് സ്ഥലത്ത് എത്തിയെങ്കിലും സിപിഎം കൗൺസിലർ സജുവിന്റെ നേതൃത്വത്തിലെത്തിയ സംഘം അശ്വിനെ രക്ഷപ്പെടുത്തുകയായിരുന്നു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുക്കാമെന്ന് പോലീസ് ഉറപ്പ് നൽകിയതിന് ശേഷമാണ് യുവമോർച്ച, ബിജെപി പ്രവർത്തകർ പിരിഞ്ഞത്.

Related Articles

Latest Articles