തിരുവനന്തപുരം: സോളാർ സമരം അവസാനിപ്പിച്ചതിന്റെ പിന്നാമ്പുറക്കഥകൾ വിശദീകരിച്ച് മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയം നടത്തിയ വെളിപ്പെടുത്തലിൽ സിപിഎം കൂടുതൽ പ്രതിരോധത്തിലേക്ക്. സമരം അവസാനിപ്പിക്കാൻ ഭരണപക്ഷവുമായി ചർച്ച നടത്തി ഒതുക്കിതീർപ്പിലെത്തിയതിൽ വിശദീകരണം നൽകേണ്ട ബാധ്യത സിപിഎമ്മിനാണെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. നേരത്തെ നൽകിയ ചാർട്ട് ഓഫ് ഡിമാൻഡ് അനുസരിച്ചാണ് ചർച്ചകൾ നടന്നതെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നതായിരുന്നു എൽ ഡി എഫിന്റെ പ്രധാന ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ രാജി അസാധ്യമെന്നായിരുന്നു യു ഡി എഫ് നിലപാട്. ക്രമേണ രാജി ആവശ്യം ഉപേക്ഷിച്ച് നേരത്തെ തന്നെ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ജുഡീഷ്യൽ അന്വേഷണം വാർത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചാൽ സമരം പിൻവലിക്കണമെന്ന നിലപാടിൽ സിപിഎം എത്തുകയായിരുന്നു എന്നാണ് തിരുവഞ്ചൂർ വെളിപ്പെടുത്തുന്നത്.
ഇന്നലെയാണ് പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയത്തിന്റെ ലേഖനം വലിയ വാർത്തയായത്. മാദ്ധ്യമ പ്രവർത്തകനും ഇപ്പോൾ രാജ്യസഭാ എംപിയുമായ ജോൺ ബ്രിട്ടാസ് സമരം ഒത്തുതീർപ്പാക്കാൻ സഹായിക്കണം എന്ന ആവശ്യവുമായി തന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ആവശ്യപ്രകാരം യു ഡി എഫ് നേതാക്കളെ വിവരം ധരിപ്പിച്ച് ചർച്ച നടത്തി സിപിഎം സമരത്തിൽ നിന്ന് തലയൂരിയെന്നായിരുന്നു. മുണ്ടക്കയത്തിന്റെ ലേഖനത്തിൽ വെളിപ്പെടുത്തിയിരുന്നത്. എന്നാൽ താൻ മുണ്ടക്കയത്തിനെ വിളിച്ചിട്ടില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ചെറിയാൻ ഫിലിപ്പിന്റെ ഫോണിലൂടെ തന്നോട് നടത്തിയ ആവശ്യപ്രകാരമാണ് ചർച്ചകൾ നടന്നതെന്ന് ജോൺ ബ്രിട്ടാസ് ഇന്നലെ പ്രതികരിച്ചിരുന്നു. മുണ്ടക്കയവുമായി ചർച്ചനടന്നു എന്നത് തള്ളിയെങ്കിലും യു ഡി എഫുമായി ചർച്ചകൾ നടന്നു എന്ന് ബ്രിട്ടാസ് ഭാഗീകമായി സമ്മതിച്ച സ്ഥിതിക്ക് തൽക്കാലം ഔദ്യോഗികമായി പ്രതികരിക്കാതെ കടുത്ത ജാഗ്രതയിലാണ് സിപിഎം.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…