Kerala

‘കെ റെയിലിനെ എതിര്‍ത്താല്‍ സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിക്കും’; വീണ്ടും വിവാദ പരാമർശവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

ഇടുക്കി: സില്‍വര്‍ ലൈനിനെ എതിര്‍ത്താല്‍ കെ സുധാകരന്റെ നെഞ്ചത്ത് കൂടി ട്രെയിന്‍ ഓടിച്ച് പദ്ധതി നടപ്പിലാക്കുമെന്ന് സിപിഎം (CPM) ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്. നെടുങ്കണ്ടത്ത് സംഘടിപ്പിച്ച പാര്‍ട്ടി പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സി.വി വര്‍ഗീസ് വിവാദ പരാമര്‍ശം നടത്തിയത്

അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ ഡീന്‍ കുര്യാക്കോസിനെ ഉടുത്ത മുണ്ടില്ലാതെ ഇടുക്കിയില്‍ നിന്ന് തിരിച്ചയക്കുമെന്നും സി വി വർഗീസ് പറഞ്ഞു. പാര്‍ട്ടിയെ സംരക്ഷയിക്കാന്‍ കവല ചട്ടമ്പിയുടെ വേഷമാണ് ചേരുന്നതെങ്കില്‍ അത് അണിയാന്‍ മടിയില്ലെന്നും സി.വി വര്‍ഗീസ് നെടുങ്കണ്ടത്ത് പറഞ്ഞു. എസ്എഫ്ഐ നേതാവ് ധീരജിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ യൂത്ത് കോൺഗ്രസ് നേതാവ് നിഖിൽ പൈലിക്ക് സ്വീകരണം നൽകാൻ കോൺഗ്രസുകാർ പരലോകത്ത് പോകേണ്ടിവരുമെന്നും സി വി വർഗീസ് പറഞ്ഞു. നിഖിൽ പൈലിയുടെ ശിഷ്ട ജീവിതം ജയിലിലായിരിക്കുമെന്നും, അത് പാർട്ടി ഉറപ്പുവരുത്തുമെന്നും സി വി വർഗീസ് കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

ഇഡി അന്വേഷണം. പിണറായി വിജയനെതിരെ കരുതലോടെ സിപിഐ. വ്യക്തിപരമായ ആരോപണങ്ങളില്‍ കണ്ണടച്ച് പിന്തുണയ്ക്കാനാകില്ലെന്ന് നിലപാട്

തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…

3 hours ago

തിരുവനന്തപുരം മൃഗശാലാ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃക. കൊച്ചിയില്‍ ഓഷിനേറിയവും മാരിടൈം മ്യൂസിയവുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍

കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…

3 hours ago

വഴിത്തര്‍ക്കം. സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും

തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…

4 hours ago

ഏഷ്യന്‍ ഗെയിംസ്. സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കലം നേട്ടവുമായി പരിനാസ് ധാലിവാളും അനന്ത്ജീത് സിംഗ് നരുക്കയും. ചരിത്ര നേട്ടത്തില്‍ അഭിനന്ദനവുമായി പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…

5 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേഡ് വിമാനയാത്ര. അഴിമതി ആരോപണവും ബില്ലും കത്തിപ്പടരുന്നു. കുരുക്കില്‍ വീണ് വി ഡി സതീശന്‍

മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…

5 hours ago

ഹിമാലയത്തിലെ ചൈനീസ് കടന്നു കയറ്റം. വരാനിരിക്കുന്നത് വന്‍ പാരിസ്ഥിതിക ദുരന്തമോ ?

നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…

6 hours ago