ukraine-russia-war-india-student-naveen-shot-dead-in-kharkiv-follow-up
ദില്ലി: നവീന്റെ മൃതദേഹം മെഡിക്കൽ ഗവേഷണ പഠനത്തിനായി ദാനം ചെയ്യുമെന്ന് പിതാവ്(Will donate son’s body for medical research, Father of student killed in Ukraine). ഖാർകീവിൽ നടന്ന ഷെല്ലാക്രമണത്തിലാണ് നവീൻ ശേഖരപ്പ കൊല്ലപ്പെട്ടത്. മെഡിക്കൽ രംഗത്ത് വിജയം കൈവരിക്കണമെന്നായിരുന്നു എന്റെ മകന്റെ ആവശ്യം. അത് നടന്നില്ല. അവന്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾ പഠനത്തിൽ ഉപയോഗിക്കുന്നതിലൂടെ അവന്റെ ആത്മാവിന് ശാന്തി ലഭിക്കുമെന്നും നവീന്റെ പിതാവ് ശേഖരപ്പ പറഞ്ഞു.
ശേഖരപ്പയുടെ വാക്കുകൾ ഇങ്ങനെ:
”ചുരുങ്ങിയത് അവന്റെ ചേതനയറ്റ ശരീരത്തിലൂടെ അവന്റെ ആഗ്രഹം സാധിക്കട്ടെ. അതിനാലാണ് നവീന്റെ ശരീരം മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠനം നടത്താൻ ദാനം ചെയ്യാൻ തീരുമാനിച്ചത്” എന്നും നവീന്റെ പിതാവ് ശേഖരപ്പ പറഞ്ഞു.
അതേസമയം ഷെല്ലാക്രമണത്തിനിടെ മരിച്ച നവീന്റെ മൃതദേഹം തിങ്കളാഴ്ച പുലർച്ചെ 3 മണിയ്‌ക്ക് ബെംഗളൂരു വിമാനത്താവളത്തിൽ എത്തുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചിരുന്നു. ഖാർകീവ് നാഷണൽ മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു നവീൻ ശേഖരപ്പ ജ്ഞാനഗൗഡർ. കർണാടകയിലെ ഹവേരി ജില്ലയിലാണ് നവീന്റെ കുടുംബം. ഭക്ഷണം വാങ്ങാൻ ക്യൂ നിൽക്കുമ്പോഴാണ് നവീൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്. എന്നാൽ ഓപ്പറേഷൻ ഗംഗ ദൗത്യത്തിലൂടെയും നയതന്ത്രപരമായ നീക്കത്തിലൂടെയും യുക്രെയ്‌നിൽ കുടുങ്ങിയ മലയിൽ വിദ്യാർത്ഥികളെ കേന്ദ്ര സർക്കാർ നാട്ടിലെത്തിച്ചിരുന്നു.
ജോർദാനിലെ കറാക്ക് പ്രവിശ്യയിലെ ഓർത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണം ഒരു ഒറ്റപ്പെട്ട സാമുദായിക കലാപമല്ല, മറിച്ച് രാജ്യത്തെ സുസ്ഥിരതയെ ലക്ഷ്യം വെച്ചുള്ള…
ശിവഗിരി മഠം ട്രസ്റ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യയെ സന്ദർശിച്ച് രാഷ്ട്രീയ സ്വയംസേവക സംഘം…
പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…
നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…
ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…
ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…