Categories: Kerala

എല്ലാ ചാനലുകളും ഞങ്ങള്‍ ബഹിഷ്കരിക്കുന്നു; മാധ്യമങ്ങളെ ഒളിച്ച് സിപിഎം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ മൊഴി നല്‍കിയതിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് മുഖം കൊടുക്കാതെ ഒളിക്കുകയാണ് സിപിഎം. ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന് പിന്നാലെ മറ്റു ചാനല്‍ ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാന്‍ തീരിമാനിച്ചിരിക്കുകയാണ് സിപിഎം. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന ചര്‍ച്ചകള്‍ക്ക് പ്രതിനിധികളെ അയക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത് . ഇതോടെ ഇപ്പോള്‍ നടക്കുന്ന ചാനല്‍ ചര്‍ച്ചകളിലൊന്നും തന്നെ സിപിഎം പ്രതിനിധികള്‍ പങ്കെടുക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനും യുഎഇ കോണ്‍സല്‍ ജനറലും, 2017ല്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ മുഖ്യമന്ത്രിക്കും തന്നെ അറിയാമായിരുന്നെന്നും സ്‌പേസ് പാര്‍ക്കിലെ നിയമനം മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു എന്നായിരുന്നു സ്വപ്നയുടെ മൊഴി. ഇതാണ് ഇപ്പോള്‍ മുഖ്യമന്ത്രിയേയും സിപിഎമ്മിനേയും ഒരുപോലെ പ്രതിക്കൂട്ടിലാക്കിയിരിക്കുന്നത്. ഈ മൊഴിയെ തുടര്‍ന്നാണ് സിപിഎം ഇപ്പോള്‍ മാധ്യമങ്ങളെ കാണുമ്പോൾ ഒളിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ്, മാതൃഭൂമി, മനോരമ ചാനലുകളിലാണ് സ്വപ്ന സുരേഷ് എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റിന് നല്‍കിയ മൊഴിയുടെ പശ്ചാത്തലത്തില്‍ പ്രൈം ടൈം ചര്‍ച്ചകള്‍ നടത്തിയത്. അതേസമയം നേരത്തെ തന്നെ ഏഷ്യാനെറ്റ് ന്യൂസിനെ സിപിഎം ബഹിഷ്‌കരിച്ചതിനാല്‍ അവിടെ പാര്‍ട്ടിയുടെ അനുഭാവികളായ നിരീക്ഷകരാണ് ചര്‍ച്ചയ്ക്ക് എത്തിയിരുന്നത്. എന്നാല്‍ സ്വര്‍ണക്കടത്ത് കേസില്‍ മനോരമയിലും മാതൃഭൂമിയിലും ചര്‍ച്ചയ്ക്ക് സിപിഎം പ്രതിനിധികളെ അയച്ചിരുന്നു.
കുറച്ചുനാളായി ചാനലുകള്‍ ചര്‍ച്ചയ്ക്കുള്ളവരെ നേരിട്ടല്ല വിളിക്കേണ്ടത്. ഇതിനായി ചാനലുകള്‍ എകെജി സെന്ററില്‍ വിളിക്കുകയും വിഷയം പറഞ്ഞാല്‍ പ്രതിനിധികളെ അവര്‍ നിശ്ചയിക്കുകയുമായിരുന്നു പതിവ്.

എന്നാല്‍ ഇന്നലെ മാതൃഭൂമി ചാനല്‍ സ്വര്‍ണക്കടത്ത് വിഷയത്തില്‍ ചര്‍ച്ചയ്ക്കായി പ്രതിനിധിയെ അയക്കണമെന്ന് ആവശ്യപ്പെട്ടെപ്പോള്‍ എന്‍എന്‍ കൃഷ്ണദാസിനെ എകെജി സെന്റര്‍ ചുമതലപ്പെടുത്തി. എന്നാല്‍ അദ്ദേഹം ചര്‍ച്ചയില്‍ നിന്നും പിന്‍മാറുകയായിരുന്നു. മനോരമയടക്കമുള്ള ചാനലുകള്‍ പ്രതിനിധികളെത്തേടി വൈകുന്നേരം മൂന്നരയോടെ എകെജി സെന്ററില്‍ വിളിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ ചാനല്‍ ചര്‍ച്ചകളില്‍ പ്രതിനിധികളെ അയക്കേണ്ടതില്ലെന്ന് തീരുമാനിച്ച വിവരം സിപിഎം അറിയിക്കുകയായിരുന്നു.

admin

Recent Posts

പ-ല-സ്തീ-ന് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം| എതിര്‍പ്പുമായി ഇസ്രയേല്‍

യൂറോപ്യന്‍ യൂണിയനില്‍ പ-ല-സ്തീ-നെ ആദ്യമായി അംഗീകരിക്കുന്ന രാഷ്ട്രം സ്വീഡനാണ് . മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ബള്‍ഗേറിയ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്,…

2 mins ago

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി ! ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ. ഡോ. രാജൻ ഖോബ്രഗഡെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്. ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം…

55 mins ago

വരുന്നത് അതിതീവ്ര മഴ !അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് !!!

തിരുവനന്തപുരം : അതിതീവ്ര മഴക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.…

1 hour ago

ഇനി ചെറായിയിലെ ക്ഷേത്രത്തിൽ ഉടുപ്പ് ധരിച്ച് കയറാം

സാംസ്കാരികമായി വളരെ വളക്കൂറുള്ള മണ്ണാണ് എറണാകുളം ജില്ലയിലെ ചെറായി എന്ന തീരദേശ ഗ്രാമത്തിലേത്. 1911 ലാണ് ശ്രീനാരായണഗുരു ഈ ക്ഷേത്രത്തിൻറെ…

1 hour ago

ജനസംഖ്യാടിസ്ഥാനത്തിലെ തദ്ദേശ വാര്‍ഡുവിഭജനത്തില്‍ പ്രയോജനമാര്‍ക്കാണ്? സര്‍ക്കാര്‍ ഒളിക്കുന്നതെന്താണ്?

ഓര്‍ഡിനന്‍സു മടക്കിയ ഗവര്‍ണ്ണര്‍ തുറക്കുന്നത് മറ്റൊരു രാഷ്ട്രീയ പോര്‍മുഖമാണോ. ഇത് ആദ്യമായിട്ടല്ല സര്‍ക്കാര്‍ വാര്‍ഡ് വിഭജനത്തിനുള്ള ഓര്‍ഡിനന്‍സ് ഇറക്കുന്നതും അത്…

2 hours ago

തിരുവനന്തപുരത്തെ വെള്ളക്കെട്ടു മാറ്റാന്‍ എന്തെങ്കിലും ചെയ്യുമോ ? ഇതൊക്കെ ശ്രദ്ധിക്കേണ്ടേ മേയറേ…

മഴ പെയ്യുന്നത് തിരുവനന്തപുരം നിവാസികള്‍ക്ക് ഇപ്പോള്‍ പേടിസ്വപ്‌നമാണ്. എവിടെയും വെള്ളക്കെട്ടുണ്ടാവാം എന്നതാണ് സ്ഥിതി. മഴയ്ക്കു മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങിയെങ്കില്‍…

3 hours ago