തലൈവിയായി കങ്കണ റണൗട്ട്; ചിത്രങ്ങള്‍ വൈറല്‍

മുംബൈ: ജയലളിതയായി കങ്കണ റണൗട്ട് അഭിനിയിക്കുന്ന തലൈവിയിലെ പുതിയ ചിത്രങ്ങൾ പുറത്ത്. ബ്ലാക്ക് ആൻഡ് വൈറ്റായി എടുത്തിരിക്കുന്ന ഫോട്ടോകൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കങ്കണയുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. ജയ മായുടെ അനുഗ്രഹത്താൽ തലൈവി-ദ റെവല്യൂഷണറി ലീഡർ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കി. കൊവിഡിന് ശേഷം പല കാര്യങ്ങളും വ്യത്യസ്തമായെങ്കിലും ആക്ഷനും കട്ടിനും ഇടയിൽ മാറ്റങ്ങൾ ഒന്നും ഇല്ലെന്നും കങ്കണ ചിത്രങ്ങൾക്കൊപ്പം കുറിച്ചിട്ടുണ്ട്. അതേസമയം രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച ശേഷമുള്ള ജയലളിതയുടെ കാലഘട്ടമാണ് ഫോട്ടോയില്‍ കാണിച്ചിരിക്കുന്നത്.

എന്നാല്‍ പ്രോസ്തെറ്റിക് മേക്കപ്പിലൂടെ ജയയായി എത്തിയ കങ്കണയുടെ ആദ്യ ലുക്കിന് എതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നുവന്നത്. സിനിമയ്ക്ക് വേണ്ടി പത്ത് കിലോ താരം വർധിപ്പിച്ചിരുന്നു. അതേസമയം പിന്നീട് വന്ന ചിത്രത്തിൽ താരത്തിന്റെ ലുക്കിന് ജയലളിതയുമായുള്ള സാമ്യം ചർച്ച ചെയ്യപ്പെട്ടു. എ.എൽ വിജയിയാണ് ചിത്രം സംവിധാനം ചെയ്യുന്നത് . ബാഹുബലിയുടെയും മണികർണികയുടെയും തിരക്കഥാകൃത്ത് കെആർ വിജയേന്ദ്ര പ്രസാദാണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ സംഗീതം ചെയ്യുന്നത് ജി വി പ്രകാശാണ്. മദൻ കർകിയാണ് സംഗീത സംവിധാനം. അതേസമയം ചിത്രത്തിൽ എംജിആർ ആയി എത്തുന്നത് അരവിന്ദ സ്വാമിയാണ്. താരത്തിന്റെ സിനിമയിലെ ഫസ്റ്റ് ലുക്ക് വളരെയധികം പ്രശംസ നേടിയിരുന്നു. വൈബ്രി, കർമ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിംഗ് എന്നിവരാണ് സിനിമ നിർമിക്കുന്നത്.

admin

Recent Posts

ബിജെപി ശക്തികേന്ദ്രങ്ങളിൽ കനത്ത പോളിംഗ് ! മൂന്നാം ഘട്ടത്തിൽ ആവേശം

വോട്ട് ചെയ്യാൻ തെരുവിലിറങ്ങി മോദിയും അമിത്ഷായും ! നവഭാരതത്തിലെ രാമ ലക്ഷമണന്മാരെന്ന് സോഷ്യൽ മീഡിയ I NARENDRA MODI

39 mins ago

രാമക്ഷേത്രം സന്ദർശിച്ച തന്നെ കോൺഗ്രസ് നേതൃത്വം അവഗണിച്ചു

ചില നേതാക്കളുടെ പെരുമാറ്റത്തെ കുറിച്ച് പരാതി പറഞ്ഞാൽ ദേശീയ നേതൃത്വത്തിന് മൗനം I CONGRESS

44 mins ago

സുധാകരന്റെ സമ്മര്‍ദ്ദം ഫലം കണ്ടു; അദ്ധ്യക്ഷ പദവി തിരികെ നല്‍കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം; നാളെ ചുമതലയേല്‍ക്കും !

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ.സുധാകരൻ തിരികെയെത്തും. സുധാകരന് പദവി കൈമാറാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതോടെ നാളെ അദ്ദേഹം അദ്ധ്യക്ഷനായി വീണ്ടും…

47 mins ago

ഐസിയു പീഡനക്കേസ്; ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ മൊഴി രേഖപ്പെടുത്തിയ ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവ്. ഉത്തര…

2 hours ago

മന്ത്രവാദത്തിലൂടെ കുടുംബപ്രശ്‌നം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടി; മൂന്ന് കുടുംബങ്ങളില്‍നിന്നായി തട്ടിയെടുത്ത് 25.000 രൂപ; നാല് പേർ പിടിയിൽ

ഇടുക്കി: മന്ത്രവാദത്തിലൂടെ കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ നാല് തമിഴ്നാട് സ്വദേശികൾ പിടിയിൽ. തിരുവള്ളൂർ സ്വദേശി വാസുദേവൻ (28),…

3 hours ago

എയ്‌ഡ്‌സ്‌ രോഗം കാരണം അനാഥരായ കുരുന്നുകൾക്ക് സ്നേഹ സ്‌പർശം; ഇന്ന് ലോക എയ്‌ഡ്‌സ്‌ അനാഥ ദിനം!

മാതാപിതാക്കളിൽ നിന്ന് പകർന്നു കിട്ടിയ എയ്‌ഡ്‌സ്‌ രോഗം കാരണം അനാഥരായ രണ്ട് കുരുന്നുകൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട സംഭവം നടന്നത്…

3 hours ago