എം വി ഗോവിന്ദൻ
സിപിഎമ്മിലെ കത്ത് ചോർച്ച വിവാദത്തിൽ നിയമനടപടിക്കൊരുങ്ങി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തനിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച മുഹമ്മദ് ഷർഷാദിന് എം.വി. ഗോവിന്ദൻ വക്കീൽ നോട്ടീസ് അയച്ചു. ആരോപണങ്ങൾ പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും, അല്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നോട്ടീസിൽ ആവശ്യപ്പെടുന്നു. തിരുവനന്തപുരത്തെ അഭിഭാഷകനായ രാജഗോപാൽ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. അഞ്ച് പതിറ്റാണ്ടായി സിപിഎമ്മില്‍ ഉയര്‍ന്ന പ്രതിഛായയുള്ള ആളാണ് എം.വി.ഗോവിന്ദനെന്നും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ അതിനു മങ്ങലേല്‍പ്പിക്കാന്‍ സാധ്യതയുള്ളതിനാൽ ആക്ഷേപങ്ങള്‍ സമൂഹമാധ്യമങ്ങളില്‍നിന്നു നീക്കി പ്രസ്താവനകള്‍ പിന്‍വലിച്ച് അതത് പ്ലാറ്റ്‌ഫോമുകളില്‍ പ്രസിദ്ധീകരിച്ച് മാപ്പു പറയണമെന്നുമാണ് നോട്ടീസിൽ പറയുന്നത്.
എസ്‌എഫ്‌ഐ മുൻ ജില്ലാ ഭാരവാഹിയും പത്തനംതിട്ട സ്വദേശിയുമായ രാജേഷ് കൃഷ്‌ണയ്‌ക്കെതിരെ കണ്ണൂർ സ്വദേശിയും ചെന്നൈയിൽ വ്യവസായിയുമായ മുഹമ്മദ് ഷെർഷാദ് പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും നല്‍കിയ കത്ത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ കത്ത് ചോര്‍ന്നതായാണ് ആരോപണം.
കത്ത് ചോര്‍ന്നതിനു പിന്നില്‍ എം.വി ഗോവിന്ദന്റെ മകന്‍ ശ്യാംജിത്താണെന്ന് മുഹമ്മദ് ഷര്‍ഷാദ് ആരോപിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ക്ക് ഹവാല പണമിടപാടില്‍ പങ്കാളിത്തം ഉണ്ടെന്ന് ആരോപിച്ചും പാര്‍ട്ടി കോണ്‍ഗ്രസില്‍ ലണ്ടനില്‍നിന്നുള്ള പ്രതിനിധിയായി പങ്കെടുക്കാനിരുന്ന രാജേഷ് കൃഷ്ണയെക്കുറിച്ചുമാണ് വ്യവസായി ഷര്‍ഷാദ് പിബിക്ക് പരാതി നല്‍കിയതെന്നാണ് റിപ്പോർട്ട്.
പ്രതിനിധി സ്ഥാനത്തു നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് ഡല്‍ഹി ഹൈക്കോടതിയില്‍ സ്വകാര്യ അന്യായം നല്‍കിയിരുന്നു. ഇതിനൊപ്പമാണ് ഷര്‍ഷാദ് നല്‍കിയ പരാതി കൂടി ഉള്‍പ്പെടുത്തിയത്. ഷര്‍ഷാദ് സിപിഎം നേതൃത്വത്തിനു നല്‍കിയ കത്ത് കോടതിയില്‍ രേഖയായി വന്നതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…