India

‘ഹിന്ദുക്കളെ തമിഴ്‌നാട്ടിൽ നിന്ന് തുരത്തണം’ വംശഹത്യക്ക് ആഹ്വനം നൽകി ചെന്നൈയിൽ സിപിഎം സെമിനാർ; സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാൻ കർമ്മ പദ്ധതികൾ ചർച്ചയായി; ജനങ്ങൾ സിപിഎമ്മിനെ ഉന്മൂലനം ചെയ്‌തു കഴിഞ്ഞെന്ന് ബിജെപി

ചെന്നൈ: ഹിന്ദുക്കളെ തുരത്താനും സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യാനും ആഹ്വനം ചെയ്‌ത്‌ ചെന്നൈയിൽ സിപിഎം സെമിനാർ. സനാതന ധർമ്മ എലിമിനേഷൻ കോൺക്ലേവ് എന്ന പേരിലാണ് സെമിനാർ നടത്തിയത്. ഈ സെമിനാറിലാണ് തമിഴ്‌നാട് കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഉദയനിധി സ്റ്റാലിന്റെ വിവാദ ഹിന്ദു വിരുദ്ധ പ്രസ്താവന നടന്നത്. മലേറിയയേയും ഡെങ്കുവിനെയും തുരത്തിയതുപോലെ സനാതന ധർമ്മത്തെയും തുരത്തണമെന്ന ആഹ്വാനമാണ് മന്ത്രി നടത്തിയത്. ഇത് വംശഹത്യക്കുള്ള ആഹ്വാനമാണെന്ന് ഹിന്ദു സംഘടനകളും ബിജെപിയും ആരോപിക്കുന്നു.

സിപിഎം പോഷക സംഘടനയായ പുരോഗമന കലാ സാഹിത്യ സംഘമായിരുന്നു സെമിനാറിന്റെ സംഘാടകർ. ദ്രാവിഡർ കഴകം നേതാവ് കെ വീരമണി, മന്ത്രി ഉദയനിധി സ്റ്റാലിൻ, രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല, സിപിഎം നേതാവ് മധുകുർ രാമലിംഗം, എൽ പി പി നേതാവ് ടി എൽ തിരുമാവളവൻ, കോൺഗ്രസ് നേതാവ് പീറ്റർ അൽഫോൺസ്, സിപിഎം എം പി എസ് വെങ്കിടേശൻ തുടങ്ങിയവരായിരുന്നു പ്രമുഖ പ്രാസംഗികർ.

സനാതന ധർമ്മത്തിന്റെ ഭയാനക ചരിത്രം, സനാതന ധർമ്മവും സ്ത്രീകളും, തമിഴ് ആചാരങ്ങളും സനാതന ധർമ്മവും, ജാതി വ്യവസ്ഥ, സനാതന ധർമ്മത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയവും ആത്മീയതയും എങ്ങനെ ഇല്ലാതാക്കാം, സനാതന ധർമ്മത്തെ ഇല്ലാതാക്കുന്നതിനുള്ള ആയുധങ്ങൾ എന്നീ വിഷയങ്ങളാണ് ചർച്ച ചെയ്തത്. ഈ വിഷയങ്ങളെ അടിസ്ഥാനമാക്കി പ്രകോപനപരമായ പ്രസംഗങ്ങൾ 12 മണിക്കൂറിലധികം നീണ്ടുനിന്ന സെമിനാറിൽ നടന്നതായാണ് സൂചന. അയ്യാ വൈകുണ്ഠർ, ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയ ആദരണീയരായ നവോത്ഥാന നായകരുടെ വചനങ്ങളെ സെമിനാറിൽ വളച്ചൊടിച്ച് അവതരിപ്പിക്കുകയായിരുന്നു. മൂവരും സനാതന ധർമ്മത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്ന വ്യക്തിത്വങ്ങളായാണ് അവതരിപ്പിക്കപ്പെട്ടത്. തമിഴ്‌നാട്ടിൽ ഉരുത്തിരിഞ്ഞു വരുന്ന ബിജെപിക്കനുകൂലമായ രാഷ്ട്രീയ മാറ്റം സിപിഎം അടക്കമുള്ള പാർട്ടികളിലും മതപരിവർത്തന ശക്തികളിലും അസ്വസ്ഥത സൃഷ്ടിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലെ അധീനങ്ങളിൽ നിന്ന് അധികാര കൈമാറ്റത്തിന്റെ ഭാഗമായി ആദ്യ പ്രധാനമന്ത്രി നെഹ്‌റു സ്വീകരിച്ച ചെങ്കോൽ വീണ്ടെടുത്ത് പാർലമെൻറിൽ പ്രതിഷ്ഠിച്ചതും കാശിയിൽ നടന്ന ഹിന്ദി തമിഴ് സംഗമവുമെല്ലാം തമിഴ്‌നാട്ടിൽ നടക്കുന്ന രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണ്.

സിപിഎം സെമിനാറിൽ ഉയർന്ന ഹിന്ദു വിരുദ്ധ പ്രസംഗങ്ങൾക്കെതിരെ തമിഴ്‌നാട്ടിൽ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധം ഉയരുകയാണ്. സിപിഎം എം പി എസ് വെങ്കിടേശന്റെ ഫേസ്ബുക് പോസ്റ്റിലാണ് ആദ്യം വിവാദ സെമിനാറിനെ കുറിച്ചുള്ള അറിയിപ്പ് വന്നത്. സനാതന ധർമ്മത്തെ ഇല്ലാതാക്കാനുള്ള സെമിനാറാണെന്നും എല്ലാ പുരോഗമന വാദികളും പങ്കെടുക്കണമെന്നും ആഹ്വാനം ചെയ്തുകൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. അന്നുമുതൽ സെമിനാറിനെതിരെ പ്രതിഷേധങ്ങൾ ആരംഭിച്ചിരുന്നു. ജനങ്ങൾ ഈ രാജ്യത്ത് നിന്ന് തന്നെ ഉന്മൂലനം ചെയ്തുകഴിഞ്ഞ പ്രസ്ഥാനമാണ് സിപിഎം എന്ന് ബിജെപി പ്രതികരിച്ചു.

Kumar Samyogee

Recent Posts

ബംഗ്ലാദേശിൽ ഇസ്‌ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം !!! ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കിരയാക്കി! ‘ലാസ്റ്റ് വാണിങ്’ പോസ്റ്റർ പതിപ്പിച്ചു; ഹിന്ദുക്കൾ സംഘടിച്ചാൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ഇനിയും ആക്രമിക്കപ്പെടുമെന്നും ഭീഷണി

ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…

5 hours ago

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടം ; ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ; നയതന്ത്രം ബന്ധം വഷളാകുന്നു

ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…

5 hours ago

തുർക്കിയുടെ വിമാനങ്ങൾ ഇനി ഇന്ത്യൻ ആകാശം കാണില്ല !ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് ഡിജിസിഎ

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…

8 hours ago

ഭാവനയല്ല ഇത് ..ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

8 hours ago

കേരളത്തിലെ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു ; പുറത്ത് പോയത് 24 ലക്ഷംപേർ ;ജനുവരി 22വരെ പരാതി അറിയിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…

8 hours ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ?

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

8 hours ago