Kerala

കോൺഗ്രസിന് പിന്നാലെ സി പി എമ്മിലും വൻ പൊട്ടിത്തെറി; പാലക്കാട് ഘടകത്തിൽ കൂട്ട നടപടി

പാ​ല​ക്കാ​ട്: കോൺഗ്രസിൽ ഉയർന്നു വന്ന കലാപം അടങ്ങിയിട്ടില്ല ഇപ്പോഴിതാ പു​റ​ത്താ​ക്ക​ലും ത​രം​താ​ഴ്ത്ത​ലും അ​ട​ക്കം പാ​ല​ക്കാ​ട് സി​പി​എ​മ്മി​ലും കൂ​ട്ട ന​ട​പ​ടി. പു​തു​ശേ​രി ഏ​രി​യാ ക​മ്മി​റ്റി​ക്കു കീ​ഴി​ലു​ള്ള ഇ​രു​പ​തോ​ളം പേ​ർ​ക്ക് എ​തി​രേ​യാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്. ക​ണ്ണാ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലെ പ്ര​ശ്ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രാ​ണ് കൂ​ടു​ത​ൽ ന​ട​പ​ടി നേ​രി​ട്ട​ത്. പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ ആ​ഴ്ച​ക​ൾ മാ​ത്രം ശേ​ഷി​ക്കേ​യാ​ണ് കൂ​ട്ട ന​ട​പ​ടി​യെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

ക​ണ്ണാ​ടി ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗ​വും സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സെ​ക്ര​ട്ട​റി​യു​മാ​യ വി. ​സു​രേ​ഷി​നെ പു​തു​ശേ​രി ഏ​രി​യാ ക​മ്മി​റ്റി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​നാ​ണ് തീ​രു​മാ​നം. ബാ​ങ്ക് മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ആ​ർ. ച​ന്ദ്ര​ശേ​ഖ​ര​ൻ, വി. ​ഗോ​പി​നാ​ഥ​ൻ, വി. ​പ​ത്മ​നാ​ഭ​ൻ, എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ആ​റു മാ​സ​ത്തേ​ക്ക് സ​സ്പെ​ൻ​ഡ് ചെ​യ്യും.

പു​തു​ശേ​രി ഏ​രി​യ സെ​ന്‍റ​ർ അം​ഗ​വും എ​ല​പ്പു​ള്ളി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ വി. ​ഹ​രി​ദാ​സ്, പു​തു​ശേ​രി പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റും ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രെ ബ്രാ​ഞ്ചി​ലേ​ക്ക് ത​രം​താ​ഴ്ത്തി. കൊ​ടു​ന്പ് ഏ​രി​യാ ക​മ്മി​റ്റി അം​ഗം രാ​ജ​ൻ അ​ട​ക്കം മ​റ്റ് ഒ​ന്പ​തു​ പേ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​ക്കു തീ​രു​മാ​ന​മു​ണ്ട്. സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ൻ.​എ​ൻ. കൃ​ഷ്ണ​ദാ​സ്, ഏ​രി​യാ സെ​ക്ര​ട്ട​റി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു യോ​ഗം. സിപിഎമ്മിൽ നടക്കുന്ന കൂട്ട നടപടികൾ രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചിരിക്കുകയാണ് .

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Rajesh Nath

Recent Posts

മലപ്പുറത്ത് വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പ്ലസ് വൺ സീറ്റ് കിട്ടാത്ത നിരാശയെന്ന് ബന്ധുക്കൾ; നിഷേധിച്ച് പോലീസ്!

മലപ്പുറം: പരപ്പനങ്ങാടിയിൽ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തത് പ്ലസ് വൺ സീറ്റ് കിട്ടാത്തതിലുള്ള മനോവിഷമത്തിലെന്ന് ബന്ധുക്കൾ. എന്നാൽ ആത്മഹത്യക്ക് കാരണം മറ്റെന്തെങ്കിലുമാകാമെന്നാണ്…

6 mins ago

300 രൂപയുടെ ആഭരണം വിറ്റത് 6 കോടിക്ക്; ജയ്‌പ്പൂരിൽ നടന്നത് വൻ തട്ടിപ്പ്! കടയുടമയെ തേടി യുഎസ് വനിത ഇന്ത്യയിൽ

ജയ്‌പൂർ: വെറും 300 രൂപ മാത്രം വിലവരുന്ന ആഭരണങ്ങൾ ആറുകോടി രൂപയ്ക്ക് നൽകി യുഎസ് വനിതയെ കബളിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ…

9 mins ago

തെരഞ്ഞെടുപ്പിൽ പാർട്ടിക്കുണ്ടായത് യുവാക്കൾ സമൂഹമാദ്ധ്യമങ്ങൾ മാത്രം നോക്കിയതിന്റെ ദുരന്തം! ഇടതുപക്ഷ അനുകൂല സമൂഹമാദ്ധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് എം.വി.ജയരാജൻ

കണ്ണൂർ∙ ‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടതുപക്ഷ അനുകൂല സമൂഹമാദ്ധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് കണ്ണൂർ ജില്ലാ സെക്രട്ടറിയും ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ…

25 mins ago

ബിജെപി നേതാവ് ഉമാഭാരതിയുടെ ജീവന് ഭീഷണി? പോലീസ് ചമഞ്ഞ് പാകിസ്ഥാനിൽ നിന്നും ദുബായിൽ നിന്നും ഫോൺ! പോലീസ് അന്വേഷണം ആരംഭിച്ചു

ഭോപ്പാൽ: മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഉമാഭാരതിയുടെ ജീവന് ഭീഷണി? ഉമാഭാരതിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പാകിസ്ഥാനിൽ നിന്നും ദുബായിൽ…

2 hours ago