Kerala

റെയ്ഡിനിടെയുള്ള സിപിഎം അതിക്രമം ! ഗൂഢാലോചനയിൽ സിബിഐ അന്വേഷണം ആവശ്യപ്പെടാൻ ഇഡി

കൊച്ചി: സി.എം.ആർ.എൽ.-എക്സാലോജിക് ദുരൂഹപണമിടപാട് അന്വേഷണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തുണ്ടായ അക്രമസംഭവങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . റെയ്ഡിനിടെ ഉദ്യോഗസ്ഥർക്കും വാഹനങ്ങൾക്കും നേരെ നടന്ന ആക്രമണത്തിന് പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം ആവശ്യപ്പെടാനാണ് ഇ.ഡി.യുടെ നീക്കം. സമാനമായ രീതിയിൽ പശ്ചിമ ബംഗാളിൽ ഇഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണമുണ്ടായപ്പോൾ സിബിഐ. അന്വേഷണം പ്രഖ്യാപിച്ച മാതൃക മുൻനിർത്തിയാണ് കേന്ദ്ര ഏജൻസി ഇതിനായി ഒരുങ്ങുന്നത്. സംഭവത്തിന്റെ വിശദവിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് കൊച്ചിയിലെ ഉന്നത ഉദ്യോഗസ്ഥർ ഇഡി. ഡയറക്ടർക്ക് ഇതിനകം കൈമാറിക്കഴിഞ്ഞു.

അതേസമയം, തിരുവനന്തപുരത്ത് നടന്നത് സ്വാഭാവികമായ ജനകീയ പ്രതിഷേധമല്ലെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള സംഘടിത ആക്രമണമാണെന്നും കോടതിയും വിലയിരുത്തിയിട്ടുണ്ട്. കേസ് പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഈ നിരീക്ഷണം നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മുന്നൂറോളം പേർക്കെതിരെ മ്യൂസിയം പോലീസ് കേസെടുക്കുകയും ഇതിൽ 25 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സംഘം കൊച്ചിയിലെത്തി ആക്രമണത്തിന് ഇരയായ നാല് ഇ.ഡി. ഉദ്യോഗസ്ഥരുടെയും, സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എട്ട് സിആർപിഎഫ് ജവാൻമാരുടെയും, സാക്ഷികളായ രണ്ട് ബാങ്ക് ഉദ്യോഗസ്ഥരുടെയും വിശദമായ മൊഴികൾ രേഖപ്പെടുത്തി.

റെയ്ഡ് ആരംഭിച്ച് ആദ്യത്തെ മൂന്ന് മണിക്കൂർ വരെ യാതൊരുവിധ പ്രതികരണങ്ങളും ഉണ്ടാകാതിരുന്ന സ്ഥലത്തേക്ക്, പിന്നീട് സിപിഎം പ്രവർത്തകർ കൂട്ടത്തോടെ എത്തിയത് കൃത്യമായ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഇഡി വ്യക്തമാക്കുന്നത്. ഉദ്യോഗസ്ഥരെ തടയുന്നതിനും വാഹനങ്ങൾ തകർക്കുന്നതിനും മുകളിൽ നിന്ന് ഘട്ടംഘട്ടമായി നിർദേശങ്ങൾ ലഭിച്ചിരുന്നതായി അന്വേഷണസംഘം സംശയിക്കുന്നു. ഈ സാഹചര്യത്തിൽ തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാക്കളുടെ മൊബൈൽ ഫോൺ കോൾ റെക്കോഡുകളും വാട്‌സാപ്പ് ചാറ്റുകളും കേന്ദ്രീകരിച്ച് ശാസ്ത്രീയമായ അന്വേഷണം വേണമെന്ന ആവശ്യവും ഇ.ഡി. ശക്തമായി മുന്നോട്ടുവെച്ചേക്കും.

B4 Admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

2 hours ago

ആർഷഭാരത പാരമ്പര്യവും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ സമ്മേളനവും ആചാര്യ കുടുംബ സംഗമവും നവംബർ 8-ന്!

സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…

5 hours ago

കാരുണ്യത്തിന്റെ വലിയ മാതൃക തീർത്ത് നടൻ വിവേക് ഒബ്‌റോയ്: ‘രാമായണം’ സിനിമയ്ക്കായി ലഭിച്ച 6 കോടി രൂപ അർബുദ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്തു!

പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…

6 hours ago

ആദിവാസി യുവതിയുടെ മരണം ജാർഖണ്ഡിൽ വിവാദമാകുന്നു, ഹേമന്ത് സോറൻ സർക്കാരിനെതിരെ പ്രതിഷേധം

ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…

9 hours ago

അഞ്ചര വർഷത്തിന് ശേഷം കായംകുളത്ത് വൈദ്യുതി ഉത്പാദനം: കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പുതിയ പ്രതീക്ഷയാകുമോ

കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…

11 hours ago

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

23 hours ago