K.Surendran
തിരുവനന്തപുരം: മുസ്ലീം ലീഗ് വർഗീയ പാർട്ടിയല്ലെന്ന നിലപാടിലൂടെ സിപിഎം ലക്ഷ്യമിടുന്നത് വോട്ടു ബാങ്കെന്ന് കെ. സുരേന്ദ്രൻ. സിപിഎം നിലപാട് യാഥാർത്ഥ്യബോധത്തിന് നിരക്കാത്തതാണെന്നു കെ.സുരേന്ദ്രൻ വിമർശിച്ചു . ലീഗ് വർഗീയ പാർട്ടിയാണെന്ന നിലപാട് സിപിഎമ്മിനില്ലെന്ന സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ അഭിപ്രായത്തോട് പ്രതികരിക്കുകയായിരുന്നു കെ. സുരേന്ദ്രൻ.
ലീഗ് മതനിരപേക്ഷ പാർട്ടിയാണെന്ന പുതിയ നിലപാട് വോട്ട് ബാങ്ക് ലക്ഷ്യം വെച്ചുളള അധികാര രാഷ്‌ട്രീയത്തിന്റെ വിശദീകരണം മാത്രമാണ്. ഇന്ത്യാ വിഭജനത്തിന് കാരണക്കാരായ മുസ്ലീം ലീഗ് പാർട്ടി മതത്തിന്റെ പേരിൽ മാത്രം സംഘടിക്കപ്പെട്ടിട്ടുളളതാണ്. ഇതര മതാനുയായികൾക്ക് പ്രാഥമിക അംഗത്വം പോലും നൽകാൻ ഇതുവരെ തയ്യാറായിട്ടില്ലാത്ത ഒരു പാർട്ടി വർഗീയ പാർട്ടിയല്ലാതെ പിന്നെന്താണെന്നും സുരേന്ദ്രൻ ചോദിച്ചു.
ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ ഉൾപ്പെടെ കോൺഗ്രസിനെ തിരുത്തുന്ന സമീപനമാണ് മുസ്ലീം ലീഗ് സ്വീകരിച്ചതെന്നും വലതുപക്ഷ നിലപാട് തിരുത്തുന്ന ആരെയും ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്യുമെന്നും എംവി ഗോവിന്ദൻ നേരത്ത പറഞ്ഞിരുന്നു.
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…
ആധുനിക നിർമ്മാണ മേഖലയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നത് സിമന്റിനെയാണ്. കെട്ടിടങ്ങളുടെ ഉറപ്പിനും നഗരവൽക്കരണത്തിന്റെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്കും സിമന്റ് നൽകിയ സംഭാവനകൾ…