ദില്ലി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം വിദ്യാർത്ഥി പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ, പരീക്ഷാ തട്ടിപ്പുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെയുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. കുറ്റക്കാർക്കുള്ള ജയിൽ ശിക്ഷയും പിഴത്തുകയും കുത്തനെ കൂട്ടാനാണ് സർക്കാരിന്റെ നീക്കം.’പൊതുപരീക്ഷാ (അനഭിലഷണീയ മാർഗ്ഗങ്ങൾ തടയൽ) നിയമം, 2024′ (Public Examinations (Prevention of Unfair Means) Act, 2024) ഭേദഗതി ചെയ്യാൻ സർക്കാർ പദ്ധതിയിടുന്നു .ഇതുസംബന്ധിച്ച പ്രഖ്യാപനം കേന്ദ്ര മന്ത്രിസഭാ യോഗത്തിന് ശേഷം ഉണ്ടാകാൻ സാധ്യതയുണ്ട്.
പേപ്പർ ചോർച്ച കേസുകൾ വിചാരണ ചെയ്യുന്നതിനായി അതിവേഗ കോടതികൾ (Fast Track Courts) സ്ഥാപിക്കാനുള്ള പ്രത്യേക വ്യവസ്ഥ ഭേദഗതിയിൽ ഉൾപ്പെടുത്തും. ഇതിനായി ഡൽഹി ഹൈക്കോടതി ഉത്തരവിറക്കിയിട്ടുണ്ട്. നിലവിൽ തട്ടിപ്പുകളിൽ പങ്കാളികളാകുന്ന വ്യക്തികൾക്ക് 3 മുതൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. ഇത് വർദ്ധിപ്പിക്കാനാണ് നീക്കം.സംഘടിത ചോദ്യപേപ്പർ ചോർച്ച കേസുകളിൽ നിലവിലുള്ള 5 മുതൽ 10 വർഷം വരെയുള്ള തടവും 1 കോടി രൂപ കുറഞ്ഞ പിഴയും കൂടുതൽ കർശനമാക്കും. ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യാത്ത സർവീസ് പ്രൊവൈഡർമാർക്ക് 1 കോടി രൂപ വരെ പിഴ ചുമത്താനും വ്യവസ്ഥയുണ്ട്. വെള്ളിയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ച ശേഷം വരുന്ന തിങ്കളാഴ്ച ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിക്കും.
“ചോദ്യപേപ്പർ ചോർച്ച എന്നത് സാധാരണ വിഷയമല്ല. ലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കും അവരുടെ കുടുംബങ്ങൾക്കും ഇത് വളരെ വേദനാജനകമാണ്. കുറ്റവാളികളെ പിടികൂടി ജയിലിലടച്ചിട്ടുണ്ട്. കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ ഫാസ്റ്റ് ട്രാക്ക് കോടതികൾ സ്ഥാപിക്കാൻ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.”എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ സന്ദേശത്തിൽ അറിയിച്ചു .
22 ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കാത്ത രീതിയിൽ ഉടനടി പരീക്ഷകൾ സംഘടിപ്പിക്കാൻ പൂർണ്ണ സജ്ജീകരണങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…